Top

ഗോള്‍ പോസ്റ്റിന് മുന്നില്‍ ഡാന്‍സ് കളിച്ച് ഓസീസ് ഗോളി ; പെറുവിന്റെ പെനാള്‍ട്ടി തടഞ്ഞ് റെഡ്‌മെയ്ന്‍; ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് കങ്കാരുക്കള്‍- വീഡിയോ

14 Jun 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോള്‍ പോസ്റ്റിന് മുന്നില്‍ ഡാന്‍സ് കളിച്ച് ഓസീസ് ഗോളി ; പെറുവിന്റെ പെനാള്‍ട്ടി തടഞ്ഞ് റെഡ്‌മെയ്ന്‍; ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് കങ്കാരുക്കള്‍- വീഡിയോ
X

ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ പെറുവിനെ സഡന്‍ ഡത്തില്‍ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനല്‍ റൗണ്ടിലെത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് യോഗ്യത നേടുന്നത്.

ഖത്തറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റെല്‍ പ്ലേ ഓഫ് മത്സരത്തില്‍ നിശ്ചിത സമയത്ത് ഓസ്‌ട്രേലിയയും പെറുവിനും ഗോള്‍ കണ്ടെത്താനായില്ല. ഇരു ടീമുകളും ഗോള്‍ വഴങ്ങാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നു.പെറു ഒരു തവണയും ഓസ്‌ട്രേലിയ രണ്ടു തവണയും മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ത്തത്.

മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഓസ്‌ട്രേലിയ ഗോളിയെ മാറ്റി. പെറു നാല് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഷോട്ട് നഷ്ടപ്പെടുത്തി. ഓസ്‌ട്രേലിയയുടെ ഒരു കിക്ക് ഗോളി തടഞ്ഞു. ഇതോടെ പെനാള്‍ട്ടി ഷൂട്ടൗട്ട് 4-4 എന്ന നിലയിലായി. തുടര്‍ന്ന് മത്സരം സഡന്‍ഡത്തിലേക്ക് നീണ്ടു. പകരക്കാരനായി വന്ന ഗോളി ആന്‍ഡ്രൂ റെഡ്‌മെയ്ന്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയി. ഗോളി പോസ്റ്റിന് മുമ്പില്‍ ഡാന്‍സ് കളിച്ചു കൊണ്ടിരുന്ന ഓസീസ് ഗോളി കിക്കെടുക്കാന്‍ വന്ന പെറുവിന്റെ അലക്‌സ് വലേറയുടെ ശ്രദ്ധ തെറ്റിച്ചു. സമ്മര്‍ദ്ദത്തിലായ വലേറയുടെ കിക്ക് തടഞ്ഞ റെഡ്‌മെയ്ന്‍ ഓസീസിന് ലോകകപ്പ് ടിക്കറ്റ് നേടികൊടുത്തു. ഓസ്‌ട്രേലിയക്കായി അവേര്‍ സഡന്‍ ഡെത്തില്‍ മാബി ഗോള്‍ കണ്ടെത്തി.

ലോകകപ്പില്‍ ഡി ഗ്രൂപ്പില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുനീസിയ എന്നിവര്‍ക്കൊപ്പമാണ് ഓസ്‌ട്രേലിയ. ഇന്ന് നടക്കുന്ന പ്ലേ ഓഫില്‍ ന്യൂസിലാന്റ് കോസ്റ്ററിക്കയെ നേരിടും. ജയിക്കുന്ന ടീം ലോകകപ്പിന് യോഗ്യത നേടും. ഇതോടെ ലോകകപ്പിലെ എല്ലാ ഗ്രൂപ്പിലെയും സ്ഥാനക്കാരാകും.

STORY HIGHLIGHTS : Australia reach 2022 qatar soccer World Cup







Next Story