Top

എഎഫ്‌സി കപ്പ് തോല്‍വിയോടെ ഗോകുലം സീസണ്‍ അവസാനിപ്പിച്ചു

മാസിയയെ അഞ്ച് ഗോളിന് തകർത്ത് മോഹന്‍ ബഗാന്‍

25 May 2022 7:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഎഫ്‌സി കപ്പ് തോല്‍വിയോടെ ഗോകുലം സീസണ്‍ അവസാനിപ്പിച്ചു
X

കൊല്‍ക്കത്ത: എഎഫ്‌സി കപ്പില്‍ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്ങ്‌സിനോട് പരാജയപ്പെട്ട് ഗോകുലം കേരളാ ചാംപ്യന്‍ഷിപ്പില്‍നിന്ന് പുറത്തായി. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിുന്റെ പരാജയം. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരേ പുറത്തെടുത്ത മികച്ച പ്രകടനം തുടരാന്‍ മലബാറിയന്‍സിന് കഴിഞ്ഞില്ല. ശക്തമായ മുന്നേറ്റം നടത്തിയ ബസുന്ധര കിങ് 22 ഷോട്ടുകളാണ് മത്സരത്തില്‍ തൊടുത്തത്. എന്നാല്‍ ഗോകുലത്തിന് ഒമ്പത് ഷോട്ടുകള്‍ മാത്രമേ തൊടുക്കാനായുള്ളു.

36-ാം മിനുട്ടില്‍ റോബിഞ്ഞോയുടെ ഗോളില്‍ ബസുന്ധര കിങ്ങ്‌സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മലബാറിയന്‍സ് സമനില ഗോളിനായി പൊരുതുന്നതിനിടെ ബസുന്ധരയുടെ രണ്ടാം ഗോള്‍ പിറന്നു. 54ാം മിനുട്ടില്‍ നുഹ മറോങ്ങിന്റെ ഗോളില്‍ ബസുന്ധര ലീഡ് രണ്ടാക്കി ഉയര്‍ത്തി. 75-ാം മിനുട്ടില്‍ ഗോകുലത്തിന് ആശ്വാസമായി ജോര്‍ദാന്‍ ഫഌറുടെ ഗോള്‍ പിറന്നു. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമാണ് ഗോകുലത്തിന്റെ സമ്പാദ്യം.

അതേസമയം ഗോകുലത്തിനെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ എടികെ മോഹന്‍ ബഗാന്‍ മാലദ്വീപ് ക്ലബ് മാസിയയെ അഞ്ച് ഗോളിന് തകര്‍ത്ത് അടുത്ത റൗണ്ടിലേക്ക് കടന്നു.

ഗ്രൂപ്പ് ഡിയില്‍ ബഗാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഗോകുലം അസവാന സ്ഥാനത്താണ്. ഇതോടെ ഈ സീസണിലെ ഗോകുലത്തിന്റെ മത്സരങ്ങളെല്ലാം അവസാനിച്ചു.

story highlights: ATK Mohun Bagan Thrash Maziya, Gokulam Kerala Lose

Next Story