Top

ഗോള്‍ പോസ്റ്റ് ഊഞ്ഞാലാക്കി; വില്ല ഗോളിക്ക് നേരെ ആക്രമണം- ക്ഷമ പറഞ്ഞ് സിറ്റി

സിറ്റി ആരാധകര്‍ക്കെതിരെ സ്റ്റീഫന്‍ ജെറാര്‍ഡ്

23 May 2022 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോള്‍ പോസ്റ്റ് ഊഞ്ഞാലാക്കി; വില്ല ഗോളിക്ക് നേരെ ആക്രമണം- ക്ഷമ പറഞ്ഞ് സിറ്റി
X

ഒരു ഗോളിന് വേണ്ടി സിറ്റി ആരാധകര്‍ ഇത്രമേല്‍ കാത്തിരുന്ന ഒരു ദിവസം അടുത്തകാലത്തൊന്നുമുണ്ടാകില്ല. ഗാബിയും ഡിബ്രൂയ്‌നും ഫോഡനും സില്‍വയും ആസ്റ്റന്‍ വില്ലയുടെ പ്രതിരോധത്തിന് മുന്നില്‍ വട്ടംചുറ്റി വിയര്‍ത്തത് 75 മിനിറ്റാണ്. പ്രതിരോധം തകര്‍ത്ത് ചെന്ന പന്തുകള്‍ക്ക് മുന്നില്‍ വില്ലയുടെ ഗോളി റോബിന്‍ ഒസ്ലന് വന്‍മതിലുമായി. മത്സരം 75 മിനിറ്റ പിന്നിട്ടപ്പോള്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിന്നിലും. ഒടുവില്‍ അഞ്ച് മിനിറ്റില്‍ മൂന്ന് ഗോളടിച്ചാണ് സിറ്റി അഭിമാനം കാത്തത്.

76-ാം മിനിറ്റില്‍ ആദ്യഗോള്‍ വീണതോടെ എത്തിഹാദില്‍ നിരാശരായ ആരാധകരെല്ലാം ഉണര്‍ന്നെണീറ്റു. രണ്ട് മിനിറ്റിന് ശേഷം രണ്ടാം ഗോളും വീണതോടെ സിറ്റിയുടെ നീലാകാശം ഇളകിമറിഞ്ഞു. തോല്‍വിയുടെ വക്കില്‍നിന്ന് മൂന്ന് ഗോള്‍ നേടി നടത്തിയ ഐതിഹാസിക തിരിച്ചുവരവ് ആഘോഷമാക്കാന്‍ കാത്തിരുന്ന സിറ്റി ആരാധകര്‍ ഫൈനല്‍ വിസില്‍ കേട്ടതോടെ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായുരുന്നു.

ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കളിക്കാരെ സംരക്ഷിക്കാന്‍ പോലും കഴിയാതെ വന്നുവെന്നാണ് ആരോപണമുയരുന്നത്.

ആസ്റ്റന്‍ വില്ലയുടെ ഗോളി റോബിന്‍ ഒസ്ലനെ കാണികളെ ആക്രമിച്ചെന്ന് മത്സരശേഷം വില്ല കോച്ച് സ്റ്റീഫന്‍ ജറാള്‍ഡ് പറഞ്ഞു. കളിക്കാര്‍ ആക്രമിക്കപ്പെടാതെ രക്ഷപ്പട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്ന ജെറാര്‍ഡ് വ്യക്തമാക്കി.

സിറ്റി ആരോധകര്‍ ഗ്രൗണ്ട് കൈയേറുന്നത് നിയന്ത്രിക്കണമെന്ന് പ്രീമിയര്‍ ലീഗ് അധികൃതരോടും ഇംഗ്ലീഷ് ഫുട്‌ബോള്‍ ആസ്സോസിയേഷനോടും വെള്ളിയാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. ഗോള്‍ക്കീപ്പര്‍ ആക്രമിക്കപ്പെട്ടതില്‍ സിറ്റി കോച്ച് പെപ് ഗാഡിയോളക്കും സിറ്റി മാനേജ്‌മെന്റിനും നേരെയും ചോദ്യങ്ങള്‍ ഉയരണമെന്ന് ജെറാര്‍ഡ് പറഞ്ഞു.

അതേസമയം ആസ്റ്റന്‍ വില്ല ഗോളി ഒസ്ലന്‍ ആക്രമിക്കപ്പെട്ടതില്‍ സിറ്റി ഖേദം പ്രകടിപ്പിച്ചു. ഗോളി ആക്രമിക്കപ്പെട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ചതായും സിറ്റി മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു. സിറ്റി ഗോളടിച്ച ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ പോസ്റ്റിന് മുകളില്‍ ആരാധകര്‍ വലിഞ്ഞു കയറി നെറ്റില്‍ ഊഞ്ഞാലാടി. ആരാധകരുടെ ഭാരത്താല്‍ ഗോള്‍ പോസ്റ്റ് നിലംപൊത്തി.

ആരാധകരുടെ ഗ്രൗണ്ട് കൈയ്യേറ്റവും എതിരാളികളുടെ നേര്‍ക്കുള്ള ആക്രമണവും സ്റ്റേഡിയം ബാനിന് വരെ കാരണമാകുന്ന കുറ്റമാണ്.

Story highlights : Aston Villa Goalkeeper Robin Olsen Attacked In Man City Title Celebrations Says Steven Gerrard

Next Story