Top

'ഇത് അര്‍ജന്റീന്‍ മണ്ണിലെ അവസാന മത്സരം'; വിരമിക്കല്‍ സൂചന നല്‍കി ഡിമരിയയും

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ശേഷം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡി മരിയ വിരമിക്കല്‍ സൂചന നല്‍കിയത്.

27 March 2022 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് അര്‍ജന്റീന്‍ മണ്ണിലെ അവസാന മത്സരം; വിരമിക്കല്‍ സൂചന നല്‍കി ഡിമരിയയും
X

ഇതിഹാസ താരം ലയണല്‍ മെസിക്കു പിന്നാലെ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന സൂചന നല്‍കി അര്‍ജന്റീന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ശേഷം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡി മരിയ വിരമിക്കല്‍ സൂചന നല്‍കിയത്.

''നല്‍കിയ സ്‌നേഹങ്ങള്‍ക്കെല്ലാം നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് അനുഭവിച്ചതെല്ലാം, മുമ്പ് തന്നെ സ്വപ്‌നം കണ്ടിട്ടുള്ള കാര്യങ്ങളാണ്. ഈ ജഴ്‌സിയില്‍ അര്‍ജന്റീനന്‍ മണ്ണില്‍ എന്റെ അവസാന മത്സരമായേക്കാമിത്. അതിനാല്‍ ഈ രാവിനെ മനോഹരമായ രാത്രിയെന്നു വിശേഷിപ്പിച്ചാല്‍ പോലും മൂല്യം കുറഞ്ഞൊരു പ്രസ്താവനയാകുമത്. എല്ലാവര്‍ക്കും ഒരായിരം നന്ദി''- ഡിമരിയ കുറിച്ചു.

നേരത്തെ ലയണല്‍ മെസിയും സമാന രീതിയില്‍ സൂചന നല്‍കിയിരുന്നു. ''ഖത്തര്‍ ലോകകപ്പിനു ശേഷം ഭാവിയെക്കുറിച്ച് ഏറെ ആലോചിക്കാനുണ്ട്. എല്ലാം വഴിയെ വെളിപ്പെടുത്താം'' എന്നായിരുന്നു മെസി പറഞ്ഞത്. നിലവില്‍ ഇരുവരും ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കു വേണ്ടിയാണ് കളിക്കുന്നത്.

Next Story