Top

' നന്ദി, ആ മറക്കാനാകാത്ത നിമിഷങ്ങള്‍ക്ക് '; സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

31 May 2022 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 നന്ദി, ആ മറക്കാനാകാത്ത നിമിഷങ്ങള്‍ക്ക് ; സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു
X

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് സൂപ്പര്‍താരം അല്‍വാരോ വാസ്‌ക്വസ് ക്ലബ്ബ് വിട്ടു. താരം ക്ലബ്ബ് വിടുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. താരത്തിന് നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തുവന്നു. നന്ദി മറക്കാനാകാത്ത നിമിഷങ്ങളെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു വാസ്‌ക്വസ്. അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേരാ ഡയസ്, അല്‍വാരോ വാസ്‌ക്വസ് ത്രയത്തെ മുന്‍നിര്‍ത്തിയായിരുന്നു കോച്ച് വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍.

താരം എഫ് സി ഗോവയിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ മികച്ച കളി പുറത്തെടുത്ത വാസ്‌ക്വസിന്റെ ബൂട്ടില്‍ നിന്ന് എട്ട് ഗോളുകളാണ് പിറന്നത്. രണ്ട് അസിസ്റ്റുകളും 31 കാരനായ വാസ്‌ക്വസിന്റെ പേരിലുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി 23 മത്സരങ്ങളില്‍ വാസ്‌ക്വസ് കളിച്ചു.

തുടര്‍ച്ചയായി പരാജയങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമയത്താണ് വാസ്‌ക്വസുള്‍പ്പെടെയുള്ളവരെ വുകോമനോവിച്ച് ടീമിലെത്തിച്ചത്. ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ടീം വിജയ വഴിയില്‍ തിരിച്ചെത്തി. ഫൈനല്‍ ഉള്‍പ്പെടെ എല്ലാം മത്സരങ്ങളിലും വാസ്‌ക്വസ് ഇറങ്ങി.

story highlights : Alvaro Vazquez left Kerala Blasters FC

Next Story