' നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും '; ബ്ലാസ്റ്റേഴ്സ് വിട്ട ആല്‍വാരോ വാസക്കസ് വീണ്ടും ഐഎസ്എല്ലില്‍
24 Jun 2022 7:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട ആല്‍വാരോ വാസ്കസ് അടുത്ത സീസണില്‍ ഗോവക്കായി കളിക്കും. സ്പാനിഷ് താരം എഫ് സി ഗോവയുമായി കരാറിലെത്തി. എഫ് സി ഗോവ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വാസകസ് ക്ലബ്ബിലേക്കെത്തുന്നത് സ്ഥിരീകരിച്ചത്. 'നല്ല കാര്യങ്ങള്‍ക്ക് കുറച്ച് സമയമെടുക്കും' എന്ന അടിക്കുറുപ്പോടെയാണ് ഗോവ ട്വിറ്ററില്‍ ഗോവ അല്‍വാരോയുടെ വരവിനെ വിശേഷിപ്പിച്ചത്.
Good things take time, Goa say Hola 𝗔𝗟-𝗩𝗔𝗥𝗢 🌪️😍#ForcaGoa #AmcheGaurs #HolaAlvaro @AlvaroVazquez91 pic.twitter.com/VqICEqhYcw
— FC Goa (@FCGoaOfficial) June 24, 2022
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു വാസ്ക്വസ്. അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേരാ ഡയസ്, അല്‍വാരോ വാസ്ക്വസ് ത്രയത്തെ മുന്‍നിര്‍ത്തിയായിരുന്നു കോച്ച് വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ മികച്ച കളി പുറത്തെടുത്ത വാസ്ക്വസിന്റെ ബൂട്ടില്‍ നിന്ന് എട്ട് ഗോളുകളാണ് പിറന്നത്. രണ്ട് അസിസ്റ്റുകളും 31 കാരനായ വാസ്ക്വസിന്റെ പേരിലുണ്ട്. ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളില്‍ വാസ്ക്വസ് കളിച്ചു.തുടര്‍ച്ചയായി പരാജയങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമയത്താണ് വാസ്ക്വസുള്പ്പെടെയുള്ളവരെ വുകോമനോവിച്ച് ടീമിലെത്തിച്ചത്. ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ടീം വിജയ വഴിയില്‍ തിരിച്ചെത്തി. ഫൈനല്‍ ഉള്‍പ്പെടെ എല്ലാം മത്സരങ്ങളിലും വാസ്ക്വസ് ഇറങ്ങി.
STORY HIGHLIGHTS : alvaro vazquez back to isl