മാനെയെ തടയാന്‍ സലയുടെ തന്ത്രങ്ങള്‍ക്കായില്ല; സെനഗല്‍ ആഫ്രിക്കന്‍ രാജാക്കന്മാര്
മത്സരത്തില്‍ ആദ്യന്തം സെനഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഗബാസ്കിയുടെ മിന്നല്‍ സേവുകള്‍ അവരെ നിശ്ചിത സമയത്തു തന്നെ ജേതാക്കളാകുന്നതില്‍ നിന്നു തടഞ്ഞത്.
7 Feb 2022 5:07 AM GMT
ശ്യാം ശശീന്ദ്രന്

ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കി സെനഗല്‍. ഇന്നലെ രാത്രി നടന്ന ഫൈനലില്‍ കരുത്തരായ ഈജിപ്റ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അവരുടെ കിരീടധാരണം.
മത്സരത്തില്‍ ആദ്യന്തം സെനഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഗബാസ്കിയുടെ മിന്നല്‍ സേവുകള്‍ അവരെ നിശ്ചിത സമയത്തു തന്നെ ജേതാക്കളാകുന്നതില്‍ നിന്നു തടഞ്ഞത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ത്തന്നെ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയുടെ ഷോട്ട് തടഞ്ഞു ഗബാസ്കി ഈജിപ്റ്റിനു മാനസിക മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ ഷൂട്ടൗട്ടില്‍ ഒടുവില്‍ മാനെയുടെ കിക്കിലൂടെ തന്നെ സെനഗല്‍ ജേതാക്കളായത് കളത്തിലെ കാവ്യനീതിയുമായി.
പലപ്പോഴും ഇസ്മായില സാര്‍ നിരവധി പ്രശ്നങ്ങള്‍ ആണ് ഈജ്പ്ത് പ്രതിരോധത്തില്‍ ഉണ്ടാക്കിയത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മാനെ പാഴാക്കുന്നത് ആണ് കാണാന്‍ ആയത്. ഇടക്ക് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയും രക്ഷിച്ചു.
രണ്ടാം പകുതിയിലും സെനഗല്‍ തന്നെയാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. ഫമാരയുടെയും മാനെയുടെയും ഷോട്ടുകള്‍ ഗബാസ്കി ഈജ്പ്തിനെ മത്സരത്തില്‍ നിലനിര്‍ത്തി. അധികസമയത്തും ഗോള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക്.
പലപ്പോഴും ആഫ്രിക്കന്‍ കരുത്ത് കണ്ട മത്സരം പരുക്കന്‍ ആയിരുന്നു. ഈജ്പ്തിനു ആയി രണ്ടാം പെനാല്‍ട്ടി എടുത്ത അബ്ദല്മോനത്തിന്റെ പെനാല്‍ട്ടി പോസ്റ്റില്‍ ഇടിച്ചു മടങ്ങിയതോടെ സെനഗലിന് മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ അടുത്തത് ആയി സെനഗലിന് ആയി പെനാല്‍ട്ടി എടുത്ത ബൗന സാറിന്റെ പെനാല്‍ട്ടി ഗബാസ്കി രക്ഷപ്പെടുത്തി. എന്നാല്‍ പകരക്കാരന് ആയി ഇറങ്ങിയ ലഹീമിന്റെ പെനാല്‍ട്ടി രക്ഷിച്ച മെന്റി മാനെക്ക് കിരീടം ജയിക്കാനുള്ള അവസരം നല്കി.
ഇത്തവണ ബുള്ളറ്റ് പെനാല്‍ട്ടി ലക്ഷ്യം കണ്ട മാനെ തന്റെ രാജ്യത്തിനു ആദ്യ ആഫ്രിക്കന്‍ കിരീടം സമ്മാനിച്ചു. അഞ്ചാം പെനാല്‍ട്ടി എടുക്കാന്‍ നിന്ന മുഹമ്മദ് സലയ്ക്കു കണ്ണീര് നല്കി. തോറ്റെങ്കിലും മത്സരത്തില്‍ ഈജ്പ്ത് ഗോള്‍ കീപ്പര്‍ ഗബാസ്കി ആണ് കളിയിലെ താരം.
ഐവറി കോസ്റ്റ്, കാമറൂണ്‍ ടീമുകള്‍ക്ക് എതിരെ പെനാല്‍ട്ടിയില്‍ ജയിച്ച ഈജ്പ്തിനു ആ ജയം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ആയില്ല. 2002 ആഫ്രിക്കന്‍ നേഷന്‍സ് ഫൈനലില്‍ കാമറൂണ്‍ എതിരെ പെനാല്‍ട്ടി പാഴാക്കി കിരീടം നഷ്ടമായ സെനഗല്‍ പരിശീലകന് അലിയോ സിസെക്ക് ഈ കിരീട നേട്ടം മധുര പ്രതികാരം ആയി.