Top

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്‌ളാദിക്കാം; നായകന്‍ ലൂണ കരാര്‍ പുതുക്കി, 2025 വരെ തുടരും

ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലൂണ.

28 March 2022 12:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്‌ളാദിക്കാം; നായകന്‍ ലൂണ കരാര്‍ പുതുക്കി, 2025 വരെ തുടരും
X

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്‌ളാദം ആ വാര്‍ത്തയെത്തി. ടീമിന്റെ നായകനും യുറുഗ്വേ താരവുമായ അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കി. 2025 വരെ താരം ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും. ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലൂണ. നായകന്‍ ജെസല്‍ കര്‍ണെയ്‌റോ പരിക്കേറ്റ് പുറത്തായതോടെ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. 2021 ജൂലൈ 22നാണ് അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു ലൂണ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്.

അതുപ്രകാരം 2023 വരെ താരം ടീമിനൊപ്പം തൃുടരുമായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ആദ്യ സീസണില്‍തന്നെ (2021 2022) ക്ലബ്ബ് മാനേജ്‌മെന്റിനെയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും തൃപ്തിപ്പെടുത്തിയതോടെയാണ് ലൂണയുടെ കരാര്‍ പുതുക്കിയത്. എന്നാല്‍ ലൂണയുടെ കരാര്‍ പുതുക്കിയതു സംബന്ധിച്ച് ടീം മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Next Story