ബ്രസൂക്കയുടെയും ടെല്സ്റ്റാറിന്റെയും കളി കഴിഞ്ഞു; ഇനി ഉരുളുന്നത് അല്‍ രിഹ്ല
മൈതാനത്ത് അതിവേഗത്തില്‍ നീങ്ങുന്നതും ഷോട്ടുകളിലെ കൃത്യതയും കൊണ്ട് അല്‍ രിഹ്ല ശ്രദ്ധേ നേടുമെന്നാണ് നിര്‍മാതാക്കളായ അഡിഡാസ് അവകാശപ്പെടുന്നത്.
31 March 2022 1:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അര്‍ഥം വരുന്ന 'അല്‍ രിഹ്ല' എന്ന പേരാണ് പുതിയ പന്തിന് ഇട്ടിരിക്കുന്നത്. അഡിഡാസാണ് പന്തിന്റെ നിര്‍മാതാക്കള്‍. തുടര്‍ച്ചയായ 14-ാം തവണയാണ് ലോകകപ്പ് ഫു്ടബോളിന്റെ ഔദ്യോഗിക പന്തിന്റെ നിര്‍മാതാക്കളായി അഡിഡാസ് എത്തുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയുമാണ് അല്‍ രിഹ്ല എത്തുന്നത്.
ഖത്തറിന്റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയുടെ നിറവുമെല്ലാം സമന്വയിപ്പിച്ചാണ് അല്‍ രിഹ്ലയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൈതാനത്ത് അതിവേഗത്തില്‍ നീങ്ങുന്നതും ഷോട്ടുകളിലെ കൃത്യതയും കൊണ്ട് അല്‍ രിഹ്ല ശ്രദ്ധേ നേടുമെന്നാണ് നിര്‍മാതാക്കളായ അഡിഡാസ് അവകാശപ്പെടുന്നത്.
1966 മുതലാണ് ലോകകപ്പിന് ഔദ്യോഗിക പന്ത് എന്ന ആശയം ഉരുത്തിരിഞ്ഞത്. ഓറഞ്ച് എന്നായിരുന്നു 66 ലോകകപ്പില്‍ അരങ്ങേറിയ ഔദ്യോഗിക പന്തിന്റെ പേര്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.