ക്രൂസിന് പിന്നാലെ മുള്ളറും; അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്

2010 മുതൽ നാല് ലോകകപ്പുകൾ കളിച്ച താരം ലോകകപ്പ് വേദിയിൽ പത്ത് ഗോളുകളും നേടിയിട്ടുണ്ട്
ക്രൂസിന് പിന്നാലെ മുള്ളറും;
അന്താരാഷ്ട്ര ഫുട്‍ബോളിൽ
നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്

മ്യൂണിക്ക്: യൂറോ കപ്പോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ടോണി ക്രൂസിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് ജർമനിയുടെ മുന്നേറ്റത്തിലെ ഇതിഹാസ താരം തോമസ് മുള്ളറും വിരമിക്കുന്നതായി റിപ്പോർട്ട്. യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട് ജർമനി പുറത്തായതിന് പിന്നാലെയാണ് മുപ്പത്തി നാലു കാരനായ താരം വിരമിക്കൽ തീരുമാനമെടുത്തതായും ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേ സമയം ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന താരം ക്ലബ് ജേഴ്‌സിയിൽ തുടരും. പരിശീലകൻ ജൂലിയൻ നാഗൽസ്മാനുമായി മുള്ളർ ഇക്കാര്യം സംസാരിച്ചതായാണ് സൂചന . ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മൂന്നാമതാണ് മുള്ളർ. ഫോം കണ്ടെത്താൻ വിഷമിച്ച താരം യൂറോ കപ്പിൽ പകരക്കാരന്‍റെ റോളിലാണ് കളിക്കാനിറങ്ങിയത്. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു താരം. 2010 മുതൽ നാല് ലോകകപ്പുകൾ കളിച്ച താരം ലോകകപ്പ് വേദിയിൽ പത്ത് ഗോളുകളും നേടിയിട്ടുണ്ട്.

ക്രൂസിന് പിന്നാലെ മുള്ളറും;
അന്താരാഷ്ട്ര ഫുട്‍ബോളിൽ
നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്
'യമാൽ പ്രതിഭയാണ്, പ്രതിഭാസമാണ്'; ഫിഫ മാത്രമല്ല, മലയാളത്തെ ഏറ്റെടുത്ത് ലാലിഗയും

Related Stories

No stories found.
logo
Reporter Live
www.reporterlive.com