യൂറോയിൽ വീണ്ടും ​ഗോൾ ആഘോഷം വിവാദത്തിൽ; തുർക്കി താരത്തിനെതിരെ അന്വേഷണം

കഴിഞ്ഞ ദിവസം ജൂഡ് ബെല്ലിങ്ഹാമിന്റെ ​ഗോൾ ആഘോഷത്തിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു
യൂറോയിൽ വീണ്ടും ​ഗോൾ ആഘോഷം വിവാദത്തിൽ; തുർക്കി താരത്തിനെതിരെ അന്വേഷണം

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ​വീണ്ടും ​ഗോൾ ആഘോഷ വിവാദം. ഇത്തവണ തുർക്കിയ താരം മെറിഹ് ഡെമിറലിനെതിരെയാണ് യുവേഫയുടെ അന്വേഷണം. ഓസ്ട്രേിയയ്ക്കെതിരായ മത്സരത്തിൽ ​ഗോൾ നേടിയ ശേഷം ഡെമിറൽ തീവ്ര ദേശീയ ​ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ​ഗോൾ ആഘോഷം നടത്തിയെന്നാണ് ആരോപണം. 2019ൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ​​ഗ്രൗണ്ടുകളിൽ കാണിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ഡെമിറൽ ഉൾപ്പടെ 16 താരങ്ങൾക്ക് കർശന നിർദ്ദേശം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിന്റെ ​ഗോൾ ആഘോഷത്തിനെതിരെയും യുവേഫ അന്വേഷണം ആരംഭിച്ചിരുന്നു. ഇം​ഗ്ലണ്ട് താരത്തിന്റെ ​ഗോൾ ആഘോഷത്തിന് അശ്ലീല സ്വഭാവമുണ്ടെന്നായിരുന്നു ആരോപണം ഉയർന്നത്. യൂറോ കപ്പിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി തുർക്കി ക്വാർട്ടർ ഫൈനലിൽ കടന്നിരുന്നു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് തുർക്കിയുടെ വിജയം. മത്സരത്തിൽ തുർക്കിയ്ക്കായി രണ്ട് ​ഗോളുകളും നേടിയത് മെറിഹ് ഡെമിറലാണ്.

യൂറോയിൽ വീണ്ടും ​ഗോൾ ആഘോഷം വിവാദത്തിൽ; തുർക്കി താരത്തിനെതിരെ അന്വേഷണം
ഇഷാനും ശ്രേയസും പുറത്ത് തന്നെ?; എട്ട് താരങ്ങളുടെ കരിയർ സംശയത്തിൽ

യൂറോ കപ്പിന്റെ ക്വാർട്ടർ ലൈനപ്പും പൂർത്തിയായി. ജൂലൈ അഞ്ചിന് നടക്കുന്ന ആദ്യ ക്വാർട്ടർ മത്സരങ്ങളിൽ സ്പെയിൻ ജർമ്മനിയെയും പോർച്ചുഗൽ ഫ്രാൻസിനെയും നേരിടും. ജൂൺ ആറിന് നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ ഇം​ഗ്ലണ്ട് സ്വിറ്റ്സർലൻഡിനെയും ഓസ്ട്രിയ തുർക്കിയെയും നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com