ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളാണ് ഞങ്ങള്‍ക്കുള്ളത്: എമിലിയാനോ മാര്‍ട്ടിനസ്

'ക്ലൗഡിയോ ബ്രാവോ വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. പക്ഷേ ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു'
ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളാണ് ഞങ്ങള്‍ക്കുള്ളത്: എമിലിയാനോ മാര്‍ട്ടിനസ്

ന്യൂജഴ്‌സി: കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ് ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന. ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആല്‍ബിസെലസ്റ്റുകള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ഇപ്പോള്‍ ചിലിക്കെതിരായ നിര്‍ണായക വിജയത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്.

'ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളാണ് ഞങ്ങള്‍ക്കുള്ളത്, ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും. വിജയിക്കാന്‍ വേണ്ടി മാത്രമാണ് ചിലി കളിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരം കഠിനമാവുമെന്ന് എനിക്ക് അറിയാമായിരുന്നു. ക്ലൗഡിയോ ബ്രാവോ വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. പക്ഷേ ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. എനിക്ക് എപ്പോഴും ഒന്നോ രണ്ടോ തവണ സേവ് ചെയ്യേണ്ടതുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഞാനത് ചെയ്യുന്നു', മാര്‍ട്ടിനസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളാണ് ഞങ്ങള്‍ക്കുള്ളത്: എമിലിയാനോ മാര്‍ട്ടിനസ്
സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഹെഡ്; ടി 20 റാങ്കിങ്ങില്‍ തലപ്പത്ത്

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഗോളിലാണ് അര്‍ജന്റീന വിജയം പിടിച്ചെടുത്തത്. വിജയഗോളിന് മുന്‍പ് മികച്ച സേവുകളുമായി മാര്‍ട്ടിനസ് അര്‍ജന്റീനയുടെ രക്ഷകനായിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ട് ക്ലീന്‍ ഷീറ്റുകള്‍ നേടിയാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ കോപ്പ അമേരിക്കയ്ക്ക് തുടക്കമിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com