യൂറോയിലെ ആദ്യ ഗോളടിച്ച് എംബാപ്പെ; ഫ്രാന്‍സിന് സമനിലപ്പൂട്ടിട്ട് പോളണ്ടിന് മടക്കം

പെനാല്‍റ്റിയിലൂടെയാണ് എംബാപ്പെ ഗോള്‍ നേടിയത്
യൂറോയിലെ ആദ്യ ഗോളടിച്ച് എംബാപ്പെ; ഫ്രാന്‍സിന് സമനിലപ്പൂട്ടിട്ട് പോളണ്ടിന് മടക്കം

യൂറോ കപ്പ് 2024ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് സമനില. പോളണ്ടിനെതിരെ നടന്ന മത്സരം 1-1 സമനിലയിലാണ് പിരിഞ്ഞത്. ഫ്രാന്‍സിന് വേണ്ടി ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. യൂറോ കപ്പിന്റെ ചരിത്രത്തില്‍ എംബാപ്പെയുടെ ആദ്യ ഗോളാണിത്.

മത്സരത്തിലെ ഇരുഗോളുകളും പെനാല്‍റ്റിയിലൂടെയാണ് പിറന്നത്. 56-ാം മിനിറ്റില്‍ എംബാപ്പെ നേടിയ ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് മറുപടി പറയുകയായിരുന്നു. സമനിലയോടെ രണ്ടാംസ്ഥാനക്കാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റാണ് ഫ്രഞ്ചുപടയുടെ സമ്പാദ്യം.

മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രിയയുടെ പ്രവേശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com