ഗ്രൂപ്പ് ഘട്ട ഫിക്സ്ചറായി; മെസി 22-ന് ഇറങ്ങും, റൊണാള്‍ഡോയും നെയ്മറും 24-നും
നവംബര്‍ 21-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും ഏറ്റുമുട്ടും
1 April 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചതിനു പിന്നാലെ ഗ്രൂപ്പ് പോരാട്ടങ്ങളുടെ ഫിക്സ്ചറുകളും പുറത്തുവിട്ടു. നവംബര്‍ 21-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും ഏറ്റുമുട്ടും.
പതിവില്‍ നിന്നു വ്യത്യസ്തമായി ആദ്യ ദിനം നാലു മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും മുഴുവന്‍ ടീമുകളും ആദ്യദിനം തന്നെ കളത്തിലുണ്ടാകൂം. ആരാധകര്‍ കാത്തിരിക്കുന്ന ലയണല്‍ മെസിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും നെയ്മറിന്റെും ആദ്യ മത്സരങ്ങളുടെ തീയതിയും വ്യക്തമായിക്കഴിഞ്ഞു.
അര്‍ജന്റീനയും മെസിയും 22-ന് സൗദി അറേബ്യയ്ക്കെതിരേ ഇറങ്ങുമ്പോള്‍ 24-നാണ് നെയ്മറും ക്രിസ്റ്റിയാനോയും കളത്തില്‍ ഇറങ്ങുന്നത്. ബ്രസീലിന് ആദ്യ മത്സരത്തില്‍ സെര്‍ബിയയാണ് എതിരാളികളെങ്കില്‍ പോര്‍ച്ചുഗലിന് ഘാനയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് 22-ന് പ്ലേ ഓഫ് കളിച്ചെത്തുന്ന ടീമിനെതിരേ(ഓസ്ട്രേലിയ/യു.എ.ഇ./പെറു) ആദ്യ മത്സരം കളിക്കുമ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനി 23-ന് ജപ്പാനെയും സ്പെയിന് ന്യൂസിലന്‍ഡിനെയും നേരിടും.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അരങ്ങേറുക. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെയാണ്. ഡിസംബര്‍ ഒമ്പതിനും പത്തിനുമാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. 13-നും 14-നുമായി സെമി ഫൈനലും 17-ന് ലൂസേഴ്സ് ഫൈനലും അരങ്ങേറും. 18-നാണ് ഫൈനല്‍.
ഗ്രൂപ്പ് ഘട്ട ഫിക്സ്ചര്‍
നവംബര്‍ 21:- ഖത്തര്‍ - ഇക്വഡോര്‍ |
നവംബര്‍ 21:- സെനഗല്‍ - ഹോളണ്ട് |
നവംബര്‍ 21:- ഇംഗ്ലണ്ട് - ഇറാന് |
നവംബര്‍ 21:- യു.എസ്.എ. - വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/യുക്രെയ്ന് |
നവംബര്‍ 22:- അര്‍ജന്റീന - സൗദി അറേബ്യ |
നവംബര്‍ 22:- മെക്സിക്കോ - പോളണ്ട് |
നവംബര്‍ 22:- ഫ്രാന്‍സ് - ഓസ്ട്രേലിയ/യു.എ.ഇ/പെറു |
നവംബര്‍ 22:- ഡെന്മാര്ക്ക് - ടുണീഷ്യ |
നവംബര്‍ 23:- സ്പെയിന് - ന്യൂസിലന്‍ഡ് |
നവംബര്‍ 23:- ജര്‍മനി - ജപ്പാന് |
നവംബര്‍ 23:- ബെല്‍ജിയം - കാനഡ |
നവംബര്‍ 23:- മൊറോക്കോ - ക്രൊയേഷ്യ |
നവംബര്‍ 24:- ബ്രസീല്‍ - സെര്‍ബിയ |
നവംബര്‍ 24:- സ്വിറ്റ്സര്‍ലന്‍ഡ് - കാമറൂണ്‍ |
നവംബര്‍ 24:- പോര്‍ചുഗല്‍ - ഘാന |
നവംബര്‍ 24:- യുറുഗ്വേ - ദക്ഷിണ കൊറിയ |
നവംബര്‍ 25:- ഖത്തര്‍ - സെനഗല്‍ |
നവംബര്‍ 25:- ഹോളണ്ട് - ഇക്വഡോര്‍ |
നവംബര്‍ 25:- ഇംഗ്ലണ്ട് - യു.എസ്.എ. |
നവംബര്‍ 25:- ഇറാന് - വെയ്ല്‍സ്/ സ്കോട്ട്ലന്‍ഡ്/ യുക്രെയ്ന് |
നവംബര്‍ 26:- അര്‍ജന്റീന - മെക്സിക്കോ |
നവംബര്‍ 26:- പോളണ്ട് - സൗദി അറേബ്യ |
നവംബര്‍ 26:- ഫ്രാന്‍സ് - ഡെന്മാര്ക്ക് |
നവംബര്‍ 26:- ടുണീഷ്യ - വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/ യുക്രയ്ന് |
നവംബര്‍ 27:- സ്പെയിന് - ജര്‍മനി |
നവംബര്‍ 27:- ജപ്പാന് - കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ് |
നവംബര്‍ 27:- ബെല്‍ജിയം- മൊറോക്കോ |
നവംബര്‍ 27:- ക്രൊയേഷ്യ - കാനഡ |
നവംബര്‍ 28:- ബ്രസീല്‍ - സ്വിറ്റ്സര്‍ലന്‍ഡ് |
നവംബര്‍ 28:- കാമറൂണ്‍ - സെര്‍ബിയ |
നവംബര്‍ 28:- പോര്‍ച്ചുഗല്‍ - യുറുഗ്വേ |
നവംബര്‍ 28:- ദക്ഷിണ കൊറിയ - ഘാന |
നവംബര്‍ 29:- ഖത്തര്‍ - ഹോളണ്ട് |
നവംബര്‍ 29:- ഇക്വഡോര്‍ - സെനഗല്‍ |
നവംബര്‍ 29:- ഇംഗ്ലണ്ട് - വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/യുക്രെയ്ന് |
നവംബര്‍ 29:- ഇറാന് - യു.എസ്.എ. |
നവംബര്‍ 30:- അര്‍ജന്റീന - പോളണ്ട് |
നവംബര്‍ 30:- മെക്സിക്കോ - സൗദി അറേബ്യ |
നവംബര്‍ 30:- ടുണീഷ്യ - ഫ്രാന്‍സ് |
നവംബര്‍ 30:- ഡെന്മാര്ക്ക് - ഓസ്ട്രേലിയ/യു.എ.ഇ./പെറു |
ഡിസംബര്‍ 01:- ജപ്പാന് - സ്പെയിന് |
ഡിസംബര്‍ 01:- ജര്‍മനി - കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ് |
ഡിസംബര്‍ 01:- ക്രൊയേഷ്യ - ബെല്‍ജിയം |
ഡിസംബര്‍ 01:- കാനഡ - മൊറോക്കോ |
ഡിസംബര്‍ 02:- കാമറൂണ്‍ - ബ്രസീല്‍ |
ഡിസംബര്‍ 02:- സെര്‍ബിയ - സ്വിറ്റ്സര്‍ലന്‍ഡ് |
ഡിസംബര്‍ 02:- ദക്ഷിണ കൊറിയ - പോര്‍ചുഗല്‍ |
ഡിസംബര്‍ 02:- ഘാന - യുറുഗ്വേ |
പ്രീ ക്വാര്‍ട്ടര്‍ റൗണ്ട്:- |
ഡിസംബര്‍ 03:- ഗ്രൂപ്പ് എ ജേതാവ് - ഗ്രൂപ്പ് ബി റണ്ണറപ്പ് |
ഡിസംബര്‍ 03:- ഗ്രൂപ്പ് സി ജേതാവ് -ഗ്രൂപ്പ് ഡി റണ്ണറപ്പ് |
ഡിസംബര്‍ 04:- ഗ്രൂപ്പ് ഡി ജേതാവ് - ഗ്രൂപ്പ് സി റണ്ണറപ്പ് |
ഡിസംബര്‍ 04:- ഗ്രൂപ്പ് ബി ജേതാവ് - ഗ്രൂപ്പ് എ റണ്ണറപ്പ് |
ഡിസംബര്‍ 05:- ഗ്രൂപ്പ് ഇ ജേതാവ് - ഗ്രൂപ്പ് എഫ് റണ്ണറപ്പ് |
ഡിസംബര്‍ 05:- ഗ്രൂപ്പ് ജി ജേതാവ് - ഗ്രൂപ്പ് എച്ച് റണ്ണറപ്പ് |
ഡിസംബര്‍ 06:- ഗ്രൂപ്പ് എഫ് ജേതാവ് - ഗ്രൂപ്പ് ഇ റണ്ണറപ്പ് |
ഡിസംബര്‍ 06:- ഗ്രൂപ്പ് എച്ച് ജേതാവ് - ഗ്രൂപ്പ് ജി റണ്ണറപ്പ് |