Top

കര്‍ഷകരുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍; പരിഹസിച്ച് പ്രതിപക്ഷം

ബജറ്റ് പ്രഖ്യാപനത്തിനിടെ കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് പ്രതിപക്ഷ ബഹളം. മന്ത്രിയുടെ വാദത്തെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പരിഹസിച്ചത്. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും നിര്‍മ്മല ബജറ്റ് പ്രഖ്യാപനത്തിനിടെ നടത്തി. നിര്‍മ്മല ബജറ്റ് അവതരണം ആരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ നടക്കുന്ന ബജറ്റ് അവതരണത്തില്‍ എല്ലാവരും കാത്തിരുന്നത് കാര്‍ഷികമേഖലയ്ക്കായുള്ള […]

1 Feb 2021 1:53 AM GMT

കര്‍ഷകരുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍; പരിഹസിച്ച് പ്രതിപക്ഷം
X

ബജറ്റ് പ്രഖ്യാപനത്തിനിടെ കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് പ്രതിപക്ഷ ബഹളം. മന്ത്രിയുടെ വാദത്തെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പരിഹസിച്ചത്. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും നിര്‍മ്മല ബജറ്റ് പ്രഖ്യാപനത്തിനിടെ നടത്തി. നിര്‍മ്മല ബജറ്റ് അവതരണം ആരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്.

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ നടക്കുന്ന ബജറ്റ് അവതരണത്തില്‍ എല്ലാവരും കാത്തിരുന്നത് കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍ക്കുവേണ്ടിയായിരുന്നു. കര്‍ഷകമേഖലയ്ക്ക് വേണ്ടി നടത്തിയ പ്രഖ്യാപനങ്ങള്‍ ഇവയാണ്: ഗോതമ്പുസംഭരണത്തിനായി 75,060 കോടിരൂപയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. താങ്ങുവില ഇനത്തില്‍ ഈ വര്‍ഷം 1.72 ലക്ഷം കോടിരൂപ ചെലവഴിക്കും. കാര്‍ഷിക വായ്പയ്ക്കായി 16.5 ലക്ഷം കോടിരൂപ മാറ്റിവെച്ചിട്ടുണ്ട്. സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടു. നെല്ലിന്റേയും ഗോതമ്പിന്റേയും താങ്ങുവിലയുടെ പ്രയോജനം 1.54 കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍പ്രഖ്യപനങ്ങളാണ് കേന്ദ്രബജറ്റിലുള്ളത്. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വന്‍പ്രഖ്യാപനം. ദേശീയ പാതാ വികസനത്തിന് കേരളത്തിന് 65000 കോടിയും പശ്ചിമബംഗാളിന് 95000 കോടി രൂപയും പ്രഖ്യാപിച്ചു. കേരളത്തിലെ 1100 കിലോമീറ്റര്‍ ദേശീയ പാതക്കാണ് 65000 കോടിരൂപ പ്രഖ്യാപിച്ചത്. മധുര-കൊല്ലം ഉള്‍പ്പെടുന്ന തമിഴ്നാട് ദേശീയ പാതാ വികസനത്തിന് 1.03 ലക്ഷം കോടി പ്രഖ്യാപിച്ചു. മുംബൈ-കന്യാകുമാരി ദേശീയ പാതക്ക് 600 കോടി രൂപ പ്രഖ്യാപിച്ചു. രാജ്യത്തെ മെട്രോകള്‍ക്കും പരിഗണന നല്‍കിയുള്ള പ്രഖ്യാപനത്തില്‍ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1957 കോടി രൂപ പ്രഖ്യാപിച്ചു. 11.5 കിലോമീറ്റര്‍ കൂടി മെട്രോ നീട്ടും. കേരളത്തില്‍ റോഡ്, മെട്രോ വികസനത്തിനായി മുന്‍ഗണന നല്‍കിയുള്ള പ്രഖ്യാപനമാണ് കേന്ദ്രത്തിന്റേത്. ചെന്നൈ മെട്രോക്ക് 63000 കോടി പ്രഖ്യാപിച്ചു.

Next Story