Top

‘ആരാണ് റൂട്ട്’?, അഞ്ച് വര്‍ഷം മുന്‍പത്തെ അമിതാബ് ബച്ചന്റെ ട്വീറ്റ് കുത്തിപ്പൊക്കി ഫ്‌ളിന്റോഫിന്റെ ട്രോള്‍

ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ അഞ്ച് വര്‍ഷം മുന്‍പത്തെ ട്വീറ്റ് കുത്തിപ്പൊക്കി മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. 2016ല്‍ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തിന് പിന്നാലെ ‘റൂട്ടിന്റെ വേര് പിഴുതെറിയും’ എന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു. ഇതാണ് ഇപ്പോള്‍ ഫ്‌ളിന്റോഫ് കുത്തിപ്പൊക്കിയിരിക്കുന്നത്. With the greatest respect , this aged well 😂 https://t.co/sjhs7HGT1d — Andrew Flintoff (@flintoff11) February 6, 2021 എല്ലാ ബഹുമാനത്തോടെ കൂടെ […]

7 Feb 2021 2:02 AM GMT

‘ആരാണ് റൂട്ട്’?, അഞ്ച് വര്‍ഷം മുന്‍പത്തെ അമിതാബ് ബച്ചന്റെ ട്വീറ്റ് കുത്തിപ്പൊക്കി ഫ്‌ളിന്റോഫിന്റെ ട്രോള്‍
X

ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ അഞ്ച് വര്‍ഷം മുന്‍പത്തെ ട്വീറ്റ് കുത്തിപ്പൊക്കി മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. 2016ല്‍ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തിന് പിന്നാലെ ‘റൂട്ടിന്റെ വേര് പിഴുതെറിയും’ എന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു. ഇതാണ് ഇപ്പോള്‍ ഫ്‌ളിന്റോഫ് കുത്തിപ്പൊക്കിയിരിക്കുന്നത്.

എല്ലാ ബഹുമാനത്തോടെ കൂടെ പറയട്ടെ, ഈ ട്വീറ്റും പഴയതായിരിക്കുന്നുവെന്ന് ബച്ചന്റെ പഴയ പ്രതികരണത്തിനൊപ്പം ഫ്‌ളിന്റോഫ് കുറിച്ചു. ചെന്നൈ ടെസ്റ്റില്‍ ജോ റൂട്ട് ഡബിള്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഫ്‌ളിന്റോഫിന്റെ ട്വീറ്റ്. ചെന്നൈയില്‍ തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ റൂട്ട് മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

377 പന്തുകള്‍ നേരിട്ട റൂട്ട് 218 റണ്‍സ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന് ബഹുമതിക്കാണ് റൂട്ട് ഇന്നലെ അര്‍ഹനായി. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത റൂട്ട് ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനൊപ്പമെത്തി.

Next Story

Popular Stories