Top

തിരമാലയിടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളര്‍ന്നു; തൊഴിലാളികള്‍ക്ക് പരിക്കില്ല

തൃശൂര്‍ കയ്പമംഗലത്ത് കടലില്‍ വീണ്ടും അപകടം. ശക്തമായ തിരമാലയിടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളര്‍ന്നു. തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചാമക്കാലയില്‍ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വലപ്പാട് സ്വദേശി കുഞ്ഞിമാക്കന്‍പുരയ്ക്കല്‍ സുശീലന്റെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂര്‍ അമ്മ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍ പെട്ടത്. ‘സ്വര്‍ണക്കടത്തുകേസില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടലുണ്ടായി’;ഡോളര്‍ കടത്തുമായി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് 6 മണിയോടെയാണ് അപകടം. അഞ്ച് തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം കരയില്‍ നിന്ന് 30 മീറ്റര്‍ അകലെ […]

31 July 2021 12:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരമാലയിടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളര്‍ന്നു; തൊഴിലാളികള്‍ക്ക് പരിക്കില്ല
X

തൃശൂര്‍ കയ്പമംഗലത്ത് കടലില്‍ വീണ്ടും അപകടം. ശക്തമായ തിരമാലയിടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളര്‍ന്നു. തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചാമക്കാലയില്‍ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വലപ്പാട് സ്വദേശി കുഞ്ഞിമാക്കന്‍പുരയ്ക്കല്‍ സുശീലന്റെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂര്‍ അമ്മ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍ പെട്ടത്.

‘സ്വര്‍ണക്കടത്തുകേസില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടലുണ്ടായി’;ഡോളര്‍ കടത്തുമായി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍

ഇന്ന് 6 മണിയോടെയാണ് അപകടം. അഞ്ച് തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം കരയില്‍ നിന്ന് 30 മീറ്റര്‍ അകലെ വെച്ച് തിരമാലയിടിച്ച് രണ്ടായി പിളരുകയായിരുന്നു. ഉടന്‍ തന്നെ മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫൈബര്‍ വള്ളം കമ്പനിക്കടവ് വടക്ക് ഭാഗത്ത് വെച്ച് കരയിലേക്ക് കയറ്റി. ഫൈബര്‍ വളളം രണ്ടായി പിളര്‍ന്നതുമൂലം ഉപയോഗശൂന്യമായി. എഞ്ചിനും വലക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം അഞ്ചരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

വഹാബ് പക്ഷത്തിന് ഐഎന്‍എല്‍ ഓഫീസിലേക്ക് വിലക്ക്; കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം കമ്പനിക്കടവില്‍ തിരമാലയിടിച്ച് വള്ളത്തില്‍ നിന്ന് തെറിച്ച് വീണ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

Next Story