Top

‘ധവാന് സെഞ്ച്വറി നഷ്ടം, മരണക്കിടക്കയില്‍ നിന്ന് രാഹുലിന്റെ രണ്ടാം വരവ്, ക്രുനാലിന്റെ അരങ്ങേറ്റപൂരം’; ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം. 98 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ധവാനെ കൂടാതെ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും അര്‍ധസെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് മൂന്നും മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ കരുതലോടെ കളിച്ച ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സ്‌കോര്‍ ബോര്‍ഡ് പതിയെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്‌കോര്‍ 64 നില്‍ക്കെ […]

23 March 2021 6:57 AM GMT

‘ധവാന് സെഞ്ച്വറി നഷ്ടം, മരണക്കിടക്കയില്‍ നിന്ന് രാഹുലിന്റെ രണ്ടാം വരവ്, ക്രുനാലിന്റെ അരങ്ങേറ്റപൂരം’; ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം
X

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയലക്ഷ്യം. 98 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ധവാനെ കൂടാതെ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും അര്‍ധസെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് മൂന്നും മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ കരുതലോടെ കളിച്ച ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സ്‌കോര്‍ ബോര്‍ഡ് പതിയെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്‌കോര്‍ 64 നില്‍ക്കെ അനാവശ്യ ഷോട്ട് കളിച്ച രോഹിത് ശര്‍മ്മ പുറത്തായി. 28 റണ്‍സായിരുന്നു ഹിറ്റാമാന്റെ സംഭാവന. പിന്നാലെയെത്തിയ നായകന്‍ വിരാട് കോഹ്‌ലി ശിഖര്‍ ധവാന് മികച്ച പിന്തുണ നല്‍കി ക്രിസീലുറച്ചു നിന്നു.

മൂന്നാം വിക്കറ്റില്‍ ധവാനൊപ്പം 102 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വിരാട് പുറത്താവുന്നത്. 60 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ കോഹ്‌ലി 56 റണ്‍സെടുത്തു. ബാറ്റിംഗ് പിച്ചില്‍ ഇന്ത്യ ഉയര്‍ന്ന സ്‌കോര്‍ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും മധ്യനിരയില്‍ നിന്ന് പ്രതീക്ഷയ്‌ക്കൊത്ത പിന്തുണ ലഭിച്ചില്ല. ട്വന്റി-20 പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യര്‍(6), ഹര്‍ദിക് പാണ്ഡ്യ(1) എന്നിവര്‍ വേഗം കൂടാരം കയറി.

സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിച്ചേരാനുള്ള ശ്രമത്തിനിടയില്‍ ശിഖര്‍ ധവാനും വീണതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമായി. 106 പന്തില്‍ 2 സിക്‌സറും 11 ബൗണ്ടറിയും നേടിയ ധവാന്റെ ബാറ്റില്‍ നിന്നും 98 റണ്‍സ് പിറന്നു. ട്വന്റി-20 പരമ്പരയില്‍ പൂര്‍ണമായും പരാജയപ്പെട്ട കെ.എല്‍ രാഹുല്‍ പതിവ് ആവര്‍ത്തിക്കാതിരുന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. 43 പന്ത് നേരിട്ട രാഹുല്‍ 62 റണ്‍സടിച്ചു. രാഹുലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നൂറ് കടത്തിയത്.

അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. അപ്രതീക്ഷിത വേഗത്തില്‍ താളം കണ്ടെത്തിയ ക്രുനാല്‍ പുറത്താവാതെ 58 റണ്‍സെടുത്തു. 2 സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ട്വന്റി-20 സ്‌പെഷ്യലിസ്റ്റിന്റെ ഇന്നിംഗ്‌സ്. ആറാം വിക്കറ്റില്‍ 113 റണ്‍സാണ് രാഹുലും ക്രുനാലും കൂട്ടിച്ചേര്‍ത്തത്.

സമീപകാലത്ത് ഇന്ത്യക്കായി അരങ്ങേറിയ മൂന്ന് താരങ്ങളാണ് ആദ്യ ഇന്നിംഗസില്‍ അര്‍ധസെഞ്ച്വറി നേടിയത്. മൂന്ന് പേസ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയിലുള്ളത്. ആവശ്യമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യെയും ബൗളിംഗ് ആക്രമണത്തിനായി എത്തും.

Next Story

Popular Stories