Top

ഫിറോസ് കുന്നംപറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനം തല്ലിത്തകര്‍ത്തു. കൂട്ടായിലെ പള്ളിക്കുളം സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് കുടുംബ യോഗത്തിനെത്തിയപ്പോഴാണ് സംഭവം. ഫിറോസ് കുന്നംപറമ്പില്‍ വന്ന ജീപ്പും അനൗണ്‍സ്‌മെന്റുമായി വന്ന വാഹനവുമാണ് ആക്രമിക്കപ്പെട്ടത്. ഫിറോസും സംഘവും യോഗത്തിനു പോയ വേളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. തോല്‍വി ഭയന്ന് സിപിഐഎം പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ തല്ലിയെന്നും അടുത്ത വീട്ടിലേക്ക് ഓടിപ്പോയത് കൊണ്ടാണ് ഡ്രൈവര്‍ രക്ഷപ്പെട്ടതെന്നും […]

3 April 2021 11:15 AM GMT

ഫിറോസ് കുന്നംപറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു
X

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനം തല്ലിത്തകര്‍ത്തു. കൂട്ടായിലെ പള്ളിക്കുളം സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് കുടുംബ യോഗത്തിനെത്തിയപ്പോഴാണ് സംഭവം. ഫിറോസ് കുന്നംപറമ്പില്‍ വന്ന ജീപ്പും അനൗണ്‍സ്‌മെന്റുമായി വന്ന വാഹനവുമാണ് ആക്രമിക്കപ്പെട്ടത്. ഫിറോസും സംഘവും യോഗത്തിനു പോയ വേളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്.

തോല്‍വി ഭയന്ന് സിപിഐഎം പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ തല്ലിയെന്നും അടുത്ത വീട്ടിലേക്ക് ഓടിപ്പോയത് കൊണ്ടാണ് ഡ്രൈവര്‍ രക്ഷപ്പെട്ടതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവരൊന്നും നാട് നന്നാക്കാനല്ല മറിച്ച് നാട് മുടിപ്പിക്കാനാണ് ഈ ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

ആരോപണത്തോട് സിപിഐഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പികെ ഫിറോസിന്റേതായി പുറത്തു വന്ന വീഡിയോ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഫിറോസും ഒരു യുവതിയും തമ്മില്‍ നടത്തുന്ന സംഭാഷണമെന്ന പേരിലായിരുന്നു ശബ്ദരേഖ പ്രചരിച്ചത്. ഇതിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു.

ശബ്ദരേഖയ്ക്ക് പിന്നില്‍ എതിര്‍സ്ഥാനാര്‍ത്ഥി കെടി ജലീലും സിപിഐഎമ്മുമാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. തന്നെയും കുടുംബത്തെയും നശിപ്പിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നുണ്ടെന്നും തവനൂരിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. വികാരാധീനനായിട്ടായിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ്. ലൈവിനിടെ ഫിറോസ് വിങ്ങിപ്പൊട്ടി. തനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ടെന്നും അവര്‍ ഫോണ്‍ ചെയ്ത് കരയുകയാണെന്നും വ്യക്തിപരമായി ആക്രമിക്കരുതെന്നും ഫിറോസ് പറഞ്ഞു.

‘കഴിഞ്ഞ ആറ് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അറിയാമല്ലോ. കൂടുതല്‍ പേര്‍ക്ക് നന്മ ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയായി എന്നതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇത്രത്തോളം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ട്’, ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

Next Story