തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന് തന്നെ; പട്ടാമ്പിയില്‍ റിയാസ് മുക്കോളി മത്സരിക്കും
മലപ്പുറം: തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിഷേധം. റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പ്രതിഷേധത്തെ മറികടന്നത്. റിയാസ് മുക്കോളിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ […]

മലപ്പുറം: തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും.
നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിഷേധം.
റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പ്രതിഷേധത്തെ മറികടന്നത്. റിയാസ് മുക്കോളിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്കുന്നതില് എതിരഭിപ്രായമുണ്ടാവില്ല.
പട്ടാമ്പി സീറ്റില്‍ മത്സരിക്കുവാന്‍ നേരത്തെ ആര്യാടന് ഷൗക്കത്തിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പട്ടാമ്പിയിലേക്ക് ഇല്ലെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് റിയാസിനെ പട്ടാമ്പിയില്‍ മത്സരിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടായത്. ഇതോടെ ഫിറോസ് കുന്നംപറമ്പിലിനെയും തവനൂരില്‍ മത്സരത്തിനിറക്കാന്‍ യുഡിഎഫിന് സാധിക്കാവുന്ന സ്ഥിതിയിലേക്ക് മാറി.