Top

കെടി ജലീലിനോട് ഫിറോസിക്ക വരില്ലേ എന്ന് സമ എന്ന കുട്ടി; മിഠായികളുമായി കാണാനെത്തി ഫിറോസ് കുന്നംപറമ്പില്‍

എടപ്പാള്‍: ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. മൂന്നാം ജയത്തിലേക്ക് എളുപ്പത്തില്‍ കടക്കാമെന്ന് കരുതിയിരുന്ന മന്ത്രി കെടി ജലീലിന് മുന്നിലേക്ക് യുഡിഎഫ് വെച്ച ചെക്കായിരുന്നു ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഇതോടെ മണ്ഡലത്തിലെ മത്സരം കനക്കുകയാണ് ചെയ്തത്. മണ്ഡലത്തിലെ ഓരോ അനക്കവും വാര്‍ത്തയാകുന്ന അവസ്ഥ കൂടിയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം സമ്മാനിച്ചത്. രണ്ട് പേരും പ്രചരണം സജീവമാക്കിയിരുന്നു. ഇതിനിടയിലാണ് കെടി ജലീലിന്റെ പ്രചരണത്തിനിടെ കയ്യിലെടുത്ത സമയെന്ന കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ […]

29 March 2021 5:50 AM GMT

കെടി ജലീലിനോട് ഫിറോസിക്ക വരില്ലേ എന്ന് സമ എന്ന കുട്ടി; മിഠായികളുമായി കാണാനെത്തി ഫിറോസ് കുന്നംപറമ്പില്‍
X

എടപ്പാള്‍: ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. മൂന്നാം ജയത്തിലേക്ക് എളുപ്പത്തില്‍ കടക്കാമെന്ന് കരുതിയിരുന്ന മന്ത്രി കെടി ജലീലിന് മുന്നിലേക്ക് യുഡിഎഫ് വെച്ച ചെക്കായിരുന്നു ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഇതോടെ മണ്ഡലത്തിലെ മത്സരം കനക്കുകയാണ് ചെയ്തത്. മണ്ഡലത്തിലെ ഓരോ അനക്കവും വാര്‍ത്തയാകുന്ന അവസ്ഥ കൂടിയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം സമ്മാനിച്ചത്.

രണ്ട് പേരും പ്രചരണം സജീവമാക്കിയിരുന്നു. ഇതിനിടയിലാണ് കെടി ജലീലിന്റെ പ്രചരണത്തിനിടെ കയ്യിലെടുത്ത സമയെന്ന കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായത്. സമയുടെ ചോദ്യം കേട്ട് മന്ത്രിയടക്കമുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്ന് മന്ത്രിയുടെ കൂടെയുള്ളവര്‍ പറഞ്ഞപ്പോഴും ഫിറോസിക്കയെവിടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഇതോടെ വരും വരും എന്ന മറുപടി പറഞ്ഞാണ് കെടി ജലീല്‍ യാത്രയായത്.

ഇതോടെ സമയെ നേരിട്ട് കാണുന്നതിന് വേണ്ടി ഫിറോസ് തന്നെ നേരിട്ടെത്തി. തന്നെ കാണാനെത്തിയ ഫിറോസിനോട് മിഠായി എവിടെ എന്ന് ചോദിച്ചാണ് സമ വരവേറ്റത്. താന്‍ കൊണ്ടുവന്ന മിഠായികള്‍ ഫിറോസ് സമയ്ക്ക് കൈമാറി.

Next Story