Top

ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നീങ്ങിയിട്ടല്ല പൊതുപ്രവര്‍ത്തകനാവേണ്ടതെന്ന് ഫിറോസ് കുന്നംപറമ്പില്‍; മുഖ്യമന്ത്രിയുടെ പ്രയോഗത്തെ മുന്‍നിര്‍ത്തി പ്രതികരണം

ജനപ്രതിനിധിയാവാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. തവനൂര്‍ മണ്ഡലത്തിലെ കണ്‍വെണ്‍ഷന്‍ വേദിയിലാണ് ഫിറോസിന്റെ പ്രതികരണം. ‘ചാരിറ്റിക്കാരന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസ്സിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ… അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആകണം പൊതുപ്രവര്‍ത്തകന്‍. അതല്ലാതെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ […]

17 March 2021 7:13 AM GMT

ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നീങ്ങിയിട്ടല്ല പൊതുപ്രവര്‍ത്തകനാവേണ്ടതെന്ന് ഫിറോസ് കുന്നംപറമ്പില്‍; മുഖ്യമന്ത്രിയുടെ പ്രയോഗത്തെ മുന്‍നിര്‍ത്തി പ്രതികരണം
X

ജനപ്രതിനിധിയാവാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. തവനൂര്‍ മണ്ഡലത്തിലെ കണ്‍വെണ്‍ഷന്‍ വേദിയിലാണ് ഫിറോസിന്റെ പ്രതികരണം.

‘ചാരിറ്റിക്കാരന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസ്സിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ… അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആകണം പൊതുപ്രവര്‍ത്തകന്‍. അതല്ലാതെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അത് കൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അത് കൊണ്ടാണ് ഇറങ്ങിത്തിരിച്ചത്’, ഫിറോസ് പറഞ്ഞു.

‘ഊരിപ്പിടിച്ച വാളിന്റെ’ എന്ന് തുടങ്ങുന്ന പ്രസംഗം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയിട്ടുള്ളതാണ്. അതിനെ മുന്‍നിര്‍ത്തിയാണ് ഫിറോസിന്റെ മറുപടി.

ചൊവ്വാഴ്ചയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഫിറോസ് പ്രചരണം ആരംഭിച്ചിരുന്നു. കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും അഭിമാനപ്രശ്‌നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന. 2006നുശേഷം കെടി ജലീല്‍ ലീഗിനോട് നേരിട്ട് മത്സരിച്ചിട്ടില്ല.

Next Story