Top

‘കള്ളനാണത്രേ, അഞ്ച് കൊല്ലം എന്തായിരുന്നു പണി, തെളിയിച്ചൂടായിരുന്നോ?’; ഫിറോസ് കുന്നംപറമ്പിലിന്റെ മറുപടി

എടപ്പാള്‍: മന്ത്രി കെടി ജലീലും സാമൂഹ്യ പ്രവര്‍ത്തകന്‍ കെടി ജലീലും മത്സരിക്കാനെത്തിയതോടെ തവനൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം കേരളം ശ്രദ്ധിക്കുന്ന ഒന്നായി മാറി. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഫിറോസിന് തവനൂരില്‍ ലഭിക്കുന്നതെന്ന് യുഡിഎഫ് പറയുന്നു. ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് എന്ന ആരോപണമാണ് ഫിറോസിനെതിരെ എതിരാളികള്‍ ഉന്നയിക്കുന്നത്. ഇതിനെതിരെ ഫിറോസ് പ്രതികരിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. ‘ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്…കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇവിടെ കേന്ദ്ര ഏജന്‍സികളുണ്ട്. പൊലീസുണ്ട്്.. […]

22 March 2021 9:00 AM GMT

‘കള്ളനാണത്രേ, അഞ്ച് കൊല്ലം എന്തായിരുന്നു പണി, തെളിയിച്ചൂടായിരുന്നോ?’; ഫിറോസ് കുന്നംപറമ്പിലിന്റെ മറുപടി
X

എടപ്പാള്‍: മന്ത്രി കെടി ജലീലും സാമൂഹ്യ പ്രവര്‍ത്തകന്‍ കെടി ജലീലും മത്സരിക്കാനെത്തിയതോടെ തവനൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം കേരളം ശ്രദ്ധിക്കുന്ന ഒന്നായി മാറി. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഫിറോസിന് തവനൂരില്‍ ലഭിക്കുന്നതെന്ന് യുഡിഎഫ് പറയുന്നു. ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് എന്ന ആരോപണമാണ് ഫിറോസിനെതിരെ എതിരാളികള്‍ ഉന്നയിക്കുന്നത്. ഇതിനെതിരെ ഫിറോസ് പ്രതികരിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.

‘ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്…കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇവിടെ കേന്ദ്ര ഏജന്‍സികളുണ്ട്. പൊലീസുണ്ട്്.. വിജിലന്‍സുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ച് കൊല്ലം ഭരിച്ചില്ലേ..ആഭ്യന്തരം നിങ്ങളുടെ കയ്യില്‍ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി.. നിങ്ങള്‍ക്ക് തെളിയിച്ചൂടായിരുന്നോ.. അല്ലാതെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞോണ്ട് വല്ല കാര്യമുണ്ടോ. ജനം അത് തിരിച്ചറിയുന്നുണ്ട്…’, എന്നാണ് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Next Story