Top

ഫിറോസ് കുന്നംപറമ്പില്‍ ഇനി സ്വതന്ത്രനല്ല; തവനൂരിലെ സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ഉണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിറോസ് കുന്നംപറമ്പില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് കൈപ്പത്തി ചിഹ്നം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞുയ ‘ഫിറോസ് കുന്നംപറമ്പില്‍ സ്വതന്ത്രനായി നില്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കണമെന്നാണ് തവനൂരിലെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തവനൂരിലെ സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരിക്കുക’, ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ […]

17 March 2021 6:17 AM GMT

ഫിറോസ് കുന്നംപറമ്പില്‍ ഇനി സ്വതന്ത്രനല്ല; തവനൂരിലെ സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ഉണ്ടെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിറോസ് കുന്നംപറമ്പില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് കൈപ്പത്തി ചിഹ്നം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞുയ

‘ഫിറോസ് കുന്നംപറമ്പില്‍ സ്വതന്ത്രനായി നില്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കണമെന്നാണ് തവനൂരിലെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തവനൂരിലെ സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരിക്കുക’, ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഫിറോസ് പ്രചരണം ആരംഭിച്ചിരുന്നു. കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും അഭിമാനപ്രശ്നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന. 2006നുശേഷം കെടി ജലീല്‍ ലീഗിനോട് നേരിട്ട് മത്സരിച്ചിട്ടില്ല.

Next Story