Top

‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം’; പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. മണ്ഡലത്തില്‍ കെടി ജലീലിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇടത് തരംഗത്തില്‍ ജലീല്‍ ജയിച്ചു കയറുകയായിരുന്നു. തവനൂര്‍ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമായിരുന്നു. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വോട്ടുകളാണ് മുന്നേറ്റത്തിന് കാരണമായതെന്നും ഫിറോസ് പറഞ്ഞു. മന്ത്രിസഭയില്‍ […]

4 May 2021 5:49 AM GMT

‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം’; പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍
X

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു.

മണ്ഡലത്തില്‍ കെടി ജലീലിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇടത് തരംഗത്തില്‍ ജലീല്‍ ജയിച്ചു കയറുകയായിരുന്നു. തവനൂര്‍ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമായിരുന്നു. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വോട്ടുകളാണ് മുന്നേറ്റത്തിന് കാരണമായതെന്നും ഫിറോസ് പറഞ്ഞു. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനമാണെന്നും ഫിറോസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഫിറോസ് പറഞ്ഞത് ഇങ്ങനെ: ‘തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും, ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി. എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും’

3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരില്‍ കെടി ജലീല്‍ വിജയിച്ചത്. 2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു. 2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

ALSO READ: ‘സന്തോഷം പ്രകടിപ്പിച്ചാല്‍ വേശ്യയായി, പടക്കമായി’

ALSO READ: ‘പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍)’; ജസ്ലയോട് ഫിറോസ്

Next Story