Top

‘ഈസിയായി ജയിച്ച് പോന്നിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തുച്ചമായ ലീഡിന് പിടിച്ചുകെട്ടി’; വിജയത്തിന്റെ തുടക്കമെന്ന് ഫിറോസ് കുന്നംപറമ്പില്‍

3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പിലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്.

2 May 2021 8:27 AM GMT

‘ഈസിയായി ജയിച്ച് പോന്നിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തുച്ചമായ ലീഡിന് പിടിച്ചുകെട്ടി’; വിജയത്തിന്റെ തുടക്കമെന്ന് ഫിറോസ് കുന്നംപറമ്പില്‍
X

തവനൂരിലെ തോല്‍വി വിജയത്തിന്റെ തുടക്കമാണെന്ന് മണ്ഡലത്തിലെ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000 ല്‍ കൂടുതല്‍ വോട്ടിന് വിജയിച്ചിരുന്ന കെ ടി ജലീലിനെ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ സഹപ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.

‘ഇതൊരു തോല്‍വിയല്ല. വിജയത്തിന്റെ തുടക്കമാണ്. നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും’, ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തവനൂരിലെ വോട്ടര്‍മാരുടെ സ്‌നേഹത്തിനും ചേര്‍ത്തുപിടിക്കലിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഫിറോസിന്റെ പോസ്റ്റ്.

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി………….. LDF തരംഗം ആഞ്ഞു…

Posted by Firoz Kunnamparambil Palakkad on Sunday, 2 May 2021

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന്റെ വിജയം. 3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പിലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Also Read: നേമത്ത് കുമ്മനത്തെ ‘പണിഞ്ഞത്’ ഒ രാജഗോപാലോ? ബിജെപി പാളയത്തില്‍ തര്‍ക്കം മുറുകുന്നു

Next Story