‘ആക്രിക്കടയിലെ കപ്പും സോസറും ചിഹ്നമായുള്ള ആളാണ് എന്നെ സങ്കരയിനമെന്ന് വിളിക്കുന്നത്’; കെടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍
തവനൂര്‍: കോണ്‍ഗ്രസ് വേഷം കെട്ടിച്ച് നിര്‍ത്തുന്ന സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ഫിറോസിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു. ‘ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണ്? ഫിറോസ് പറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ ലീഗിലേക്ക് വന്നു. ഇപ്പോള്‍ യുഡിഎഫ് സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിത്തുന്നു. പക്ഷേ, അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സിപിഐഎം ആണെന്ന് […]

തവനൂര്‍: കോണ്‍ഗ്രസ് വേഷം കെട്ടിച്ച് നിര്‍ത്തുന്ന സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ഫിറോസിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു.
‘ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണ്? ഫിറോസ് പറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ ലീഗിലേക്ക് വന്നു. ഇപ്പോള്‍ യുഡിഎഫ് സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിത്തുന്നു. പക്ഷേ, അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സിപിഐഎം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ലെന്ന്. ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്’, ഫിറോസ് കുന്നംപറമ്പിലിന്റെ പരിഹാസം ഇങ്ങനെ.
കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.
തോറ്റാല്‍ താന്‍ ഉണ്ടാകുമോ എന്നറിയില്ലെന്നും തന്നെ വകവരുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും ഫിറോസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുന്‍പേ ഓര്‍മ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീര്‍ച്ചയായും വധഭീഷണിയുണ്ട്. തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. എന്നാലും താന്‍ തളരില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.
ഞാന്‍ എന്തായാലും സ്വര്‍ണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്നി വെല്‍ഫെയര്‍ അസോസിയേഷനും കിഡ്നി ഓപ്പറേഷന് കഴിഞ്ഞ രോഗികള്‍ക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് അവര്‍ക്ക് സഹായങ്ങളും മരുന്നു നല്‍കുന്നതായിരുന്നു പദ്ധതി. കെ ടി ജലീല്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി. കിഡ്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികള്‍ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ ജലീല്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായിയെന്നും ഫിറോസ് പറഞ്ഞിരുന്നു.
2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര് വോട്ടു ചെയ്തു.
2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന് പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.