Top

‘കര്‍ഷകപ്രക്ഷോഭം പരിഹരിക്കുന്നില്ല’; പ്രതിപക്ഷപ്രതിഷേധത്തിനിടെ ബജറ്റ് അവതരണം ആരംഭിച്ച് നിര്‍മ്മല സീതാരാമന്‍

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ബഹളത്തിനിടെ ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. പ്രതിസന്ധി കാലത്തെ ബജറ്റാണിതെന്നും ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. […]

1 Feb 2021 12:35 AM GMT

‘കര്‍ഷകപ്രക്ഷോഭം പരിഹരിക്കുന്നില്ല’; പ്രതിപക്ഷപ്രതിഷേധത്തിനിടെ ബജറ്റ് അവതരണം ആരംഭിച്ച് നിര്‍മ്മല സീതാരാമന്‍
X

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ബഹളത്തിനിടെ ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു.

പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. പ്രതിസന്ധി കാലത്തെ ബജറ്റാണിതെന്നും ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. കൊവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടമാണി. രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെതിരെ രാജ്യം നടത്തിയത് അസാധാരണ പോരാട്ടമാണ്. നിലവില്‍ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്ത് ലക്ഷത്തില്‍ 112 പേര്‍ എന്നതാണ് മരണനിരക്ക്. ആരോഗ്യമേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചും ധനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി അറിയിച്ചു.

Next Story