Top

എന്തുകൊണ്ട് കവിതയില്ല, മഹത് വചനങ്ങളില്ല; ടാക്‌സ് നിര്‍ദേശങ്ങളുമില്ല?; മന്ത്രി കെഎന്‍ ബാലഗോപാലിന്റെ മറുപടി

ബജറ്റ് അവതരണത്തില്‍ പതിവുകള്‍ക്ക് വിപരീതമായി കവിതകളും മഹത് വചനങ്ങളും ഇല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം വന്നതെന്നും ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും നടപ്പിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ പോരേയെന്നും ബാലഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മുന്‍ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു ഭാഗവും ഈ ബജറ്റില്‍ മാറ്റുന്നില്ലെന്നും അത് അതുപോലെ തന്നെയുണ്ടാകുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ”എല്‍ഡിഎഫിന്റെ നയങ്ങള്‍, അത് നടത്തുന്ന […]

4 Jun 2021 10:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തുകൊണ്ട് കവിതയില്ല, മഹത് വചനങ്ങളില്ല; ടാക്‌സ് നിര്‍ദേശങ്ങളുമില്ല?; മന്ത്രി കെഎന്‍ ബാലഗോപാലിന്റെ മറുപടി
X

ബജറ്റ് അവതരണത്തില്‍ പതിവുകള്‍ക്ക് വിപരീതമായി കവിതകളും മഹത് വചനങ്ങളും ഇല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം വന്നതെന്നും ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും നടപ്പിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ പോരേയെന്നും ബാലഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മുന്‍ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു ഭാഗവും ഈ ബജറ്റില്‍ മാറ്റുന്നില്ലെന്നും അത് അതുപോലെ തന്നെയുണ്ടാകുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

”എല്‍ഡിഎഫിന്റെ നയങ്ങള്‍, അത് നടത്തുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ പോരേ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം വന്നു. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു ഭാഗവും മാറ്റുന്നില്ല. അത് അതുപോലെ തന്നെയുണ്ടാകും. പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.”-മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്ന് തോന്നി. ഇപ്പോള്‍ ടാക്‌സ് വര്‍ധനവ് നടപ്പിലാക്കിയാല്‍ പേപ്പറില്‍ എഴുതി വയ്ക്കാമെന്ന് മാത്രമാണ്, ഫലത്തില്‍ ഗുണമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

”ബജറ്റിനുള്ളില്‍ ഏറ്റവും പ്രധാനമായും വേണ്ടത് ടാക്‌സ് നിര്‍ദേശങ്ങളാണ്. അതും കവിതയും തമ്മില്‍ ബന്ധമില്ല. ടാക്‌സ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്ന് തോന്നി. കാരണം എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ നല്ലത് പോലെ പൈസ ഉണ്ടാക്കണം. അതിന് ജനങ്ങളുടെ സഹായം വേണം. ഈ പ്രതിസന്ധി അഞ്ചാറു മാസം നില്‍ക്കുമെന്ന് കണ്ടുകൊണ്ടാണ് ടാക്‌സിന്റെ കാര്യം പറയാത്തത്. ടാക്‌സ് വേണം, അതില്‍ സംശയമില്ല. അവതരിപ്പിച്ചത് തുടര്‍ ബജറ്റാണ്. അതില്‍ മറ്റു കാര്യങ്ങള്‍ പറയേണ്ടതില്ല. ഇതൊരു പോരായ്മയാണെങ്കില്‍ അടുത്തതവണ ചേര്‍ക്കാം. മോശമാണ് സാമ്പത്തികരംഗം. ഇപ്പോഴൊരു ടാക്‌സ് ഏല്‍പ്പിച്ചാല്‍ പേപ്പറില്‍ എഴുതി വയ്ക്കാമെന്ന് മാത്രമാണ്, ഫലത്തില്‍ ഗുണമില്ല. ആദ്യം സാമ്പത്തികസാഹചര്യങ്ങള്‍ ഒന്ന് സജീവമാക്കണം.”

Next Story

Popular Stories