Top

പത്തൊമ്പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് നായകന്‍ സിജു വില്‍സണ്‍? ; സംവിധായന്‍ വിനയന്‍

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല പ്രഭാസ്

14 Oct 2021 8:15 AM GMT
ഫിൽമി റിപ്പോർട്ടർ

പത്തൊമ്പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് നായകന്‍ സിജു വില്‍സണ്‍? ; സംവിധായന്‍ വിനയന്‍
X

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് സിജു വില്‍സണ്‍നെ നായകനാക്കിയെന്ന് വെളിപ്പെടുത്തി സംവിധായകന്‍. ഇത്രയും പണംമുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് നായകന്‍ ഒരു സൂപ്പര്‍സാറ്റാര്‍ ആകമായിരുന്നില്ലേ എന്ന പലരുടെയും ചോദ്യത്തിന് പിന്നാലെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ബാഹുബലിയില്‍ പോലും സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല പ്രഭാസ്. ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് സൂപ്പര്‍ സ്റ്റാര്‍ ആയതെന്നും വിയന്‍ പറഞ്ഞു.

താരമൂല്യത്തിന്റെ പേരില്‍ മൂന്‍കൂര്‍ ചില ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകമായാലേ വമ്പന്‍ ബിസിനസും പേരും ലഭിക്കൂ. ആക്ഷന് മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരി മനസ്സില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങളുമുള്ള ഒരു ചലചിത്രം കൂടിയായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്ന് സംവിധയകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.

ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു നങ്ങേലിയായി എത്തും. ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ ഇന്ദ്രന്‍സ്, അലസിയാര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിജയ്, മനു രാജ്, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേകതാക്കളും ചിത്രത്തില്‍ ഉണ്ടെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.



Popular Stories

    Next Story