Top

'എന്തിനാണ് കുട്ടിയെ ഇതിൽ വലിച്ചിഴക്കുന്നത്' ആ കുഞ്ഞിനെ ഓർത്ത് മാത്രം പ്രതികരിക്കുന്നില്ലെന്ന് ആര്യ

ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു

20 Jan 2022 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

എന്തിനാണ് കുട്ടിയെ ഇതിൽ വലിച്ചിഴക്കുന്നത് ആ കുഞ്ഞിനെ ഓർത്ത് മാത്രം പ്രതികരിക്കുന്നില്ലെന്ന് ആര്യ
X

തന്റെ മകളെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി നടി ആര്യ ബാബു. സത്യസന്ധമായി പറഞ്ഞാൽ എന്താണ് കുഴപ്പം എന്നും കുഞ്ഞുങ്ങളെ ഒന്നും ഇതിൽ വലിച്ചിഴക്കരുതെന്നും ഇത് അഭ്യര്‍ത്ഥനയായി കാണണം എന്നും താരം പ്രതികരിച്ചു.

തന്റെ സുഹൃത്തിന്റെ, സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാൻ ആര്യ സഹായമഭ്യർത്ഥിച്ചു കൊണ്ട് ഒരു വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് തന്റെ മകൾക്ക് വേണ്ടി എന്ന തെറ്റായ പ്രചരണം നടത്തിയത്. കൂടുതൽ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു.

''സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്. പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്.'' ആര്യ ബാബു പറഞ്ഞു.

പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യങ്ങൾ, ഉള്ളത് പോലെ പറഞ്ഞാൽ എന്താണ് കുഴപ്പം എന്നും ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ, എന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്നും ദയവ് ചെയ്ത് കുഞ്ഞുങ്ങളെ വ്യാജ വാർത്തകളിൽ വലിച്ചിഴക്കരുതെന്നും ആര്യ ബാബു പറഞ്ഞു.

Next Story