Top

'പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നയാൾ, എന്നെ ഒരുപാട് സ്വാധീനിച്ചു'; പ്രശംസിച്ച് വിവേക് ഒബ്രോയ്

ജൂൺ 30ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന കടുവയുടെ റിലീസ് ജൂലൈ 7ലേയ്ക്ക് മാറ്റിയിരുന്നു.

29 Jun 2022 2:31 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നയാൾ, എന്നെ ഒരുപാട് സ്വാധീനിച്ചു; പ്രശംസിച്ച് വിവേക് ഒബ്രോയ്
X

ഷാജി കലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന 'കടുവ' റിലീസിന് ഒരുങ്ങിയിരിക്കെ, പൃഥ്വിരാജിനെ പ്രശംസിച്ച് വിവേക് ഒബ്രോയ്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം.

'കടുവ'യുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു വിവേക് ഒബ്രോയ്. 'പൃഥ്വിരാജ് കൈവയ്ക്കാത്ത മേഖലകളില്ല, അഭിനയം, പാട്ട്, ഡാൻസ്, സിനിമ നിർമ്മാണം, സംവിധാനം… ഇത്തരത്തിൽ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് അദ്ദേഹം, സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നയാൾ. എന്നെ ഒരുപാട് രീതിയിൽ പൃഥ്വിരാജ് സ്വാധീനിച്ചിട്ടുണ്ട്,' നടൻ പറഞ്ഞു.

കടുവകുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രമാന് പൃഥ്വിരാജിന്റേത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലൻ വേഷത്തിൽ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ.

സംയുകത മേനോൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അതേ സമയം ജൂൺ 30ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ 7ലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Story highlights: Vivek Oberoi praises Prithviraj Sukumaran in 'Kaduva' movie promotion

Next Story