Top

പൊരിഞ്ഞ അടിയും വെടിക്കെട്ടും; 'വെടിക്കെട്ട്' ട്രെയിലർ പുറത്ത്

ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്

23 Jan 2023 2:10 AM GMT
ഫിൽമി റിപ്പോർട്ടർ

പൊരിഞ്ഞ അടിയും വെടിക്കെട്ടും; വെടിക്കെട്ട് ട്രെയിലർ പുറത്ത്
X

വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, അനൂപ് മേനോൻ എന്നിവരുടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകിയിട്ടുള്ള ഫാമിലി എന്റർടെയ്നർ ആയിരിക്കും 'വെടിക്കെട്ട്' എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ എത്തുന്നത്. ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

പുതുമുഖമായ ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.

STORY HIGHLIGHTS: Vishnu Unnikrishnan Bibin George directorial movie vedikettu trailer out

Next Story