Top

അക്രമവും അശ്ലീലവും, 'വലിമൈ'യില്‍ 13 രംഗങ്ങള്‍ കട്ട്, കൂടാതെ മ്യൂട്ടും; ചിത്രത്തിന് യു / എ സര്‍ട്ടിഫിക്കറ്റ്

പതിമൂന്ന് രംഗങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ചിരിക്കുന്നത്.

10 Jan 2022 10:49 AM GMT
ഫിൽമി റിപ്പോർട്ടർ

അക്രമവും അശ്ലീലവും, വലിമൈയില്‍ 13 രംഗങ്ങള്‍ കട്ട്, കൂടാതെ മ്യൂട്ടും; ചിത്രത്തിന് യു / എ സര്‍ട്ടിഫിക്കറ്റ്
X

അജിത് ചിത്രം 'വലിമൈ'യുടെ സെന്‍സറിങ് വിവരങ്ങൾ പുറത്ത് വന്നതോടെ കടുത്ത നിരാശയിലാണ് തല ആരാധകര്‍. അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് യു / എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പതിമൂന്ന് രംഗങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ചിരിക്കുന്നത്.

ലഹരി മരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കി. കൂടാതെ രണ്ട് സംഭാഷണങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിങ് ടൈം.

റിലീസ് നീട്ടി വച്ചതും, സെൻസറിങ് നടത്തിയതുമൊക്കെ ആരാധകരെ നിരാശപ്പെടുത്തിയിരിയ്ക്കുകയാണ്. ട്രെയിലറിനും വേണ്ട പ്രതികരണങ്ങൾ കുറവായിരുന്നു. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.


Next Story