Top

'അഭിനന്ദിച്ചവർക്കും ക്രിയാത്മകമായി വിമർശിച്ചവർക്കും നന്ദി'; 'തട്ടത്തിൻ മറിയത്തി'ന്റെ പത്താം വാർഷികത്തിൽ വിനീത് ശ്രീനിവാസൻ

'തട്ടത്തിൻ മറയത്ത് റിലീസായിട്ട് ഇന്നേക്ക്‌ പത്തു വർഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്'

6 July 2022 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

അഭിനന്ദിച്ചവർക്കും ക്രിയാത്മകമായി വിമർശിച്ചവർക്കും നന്ദി; തട്ടത്തിൻ മറിയത്തിന്റെ പത്താം വാർഷികത്തിൽ വിനീത് ശ്രീനിവാസൻ
X

നിവിൻ പോളി- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തി മലയാളത്തിൽ വൻ തരംഗമായ ചിത്രമായിരുന്നു 'തട്ടത്തിൻ മറയത്ത്'. വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളം ഏറ്റെടുത്തിട്ട് ഇന്ന് പത്ത് വർഷങ്ങൾ തികയുകയാണ്. ഈ വേളയിൽ പത്താം വര്‍ഷത്തിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

'തട്ടത്തിൻ മറയത്ത് റിലീസായിട്ട് ഇന്നേക്ക്‌ പത്തു വർഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവർക്കും, പിന്തുണച്ചവർക്കും, അഭിനന്ദിച്ചവർക്കും, ക്രിയാത്മകമായി വിമർശിച്ചവർക്കും, എല്ലാവർക്കും നന്ദി' വിനീത് കുറിച്ചു.

വിനീതിന്റെ വാക്കുകൾക്ക് മികച്ച പ്രതികരണം തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നിട്ടുണ്ട്. 'എന്താ പടം... എന്റെ സാറേ' എന്നാണ് ഡിജോയുടെ കമന്റ്.

2012 ജൂലൈ ആറിനാണ് 'തട്ടത്തിൻ മറയത്ത്' റിലീസ് ചെയ്തത്. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ഇഷ തൽവാർ ആയിരുന്നു സിനിമയിലെ നായിക. അജു വർഗീസ്, മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

story highlights:vineeth sreenivasan on the memories of thattathin marayathu

Next Story