വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന 'കുറുക്കൻ' ഓഗസ്റ്റിൽ
ഖുർബാനിക്ക് ശേഷം മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
12 March 2022 5:04 PM GMT
ഫിൽമി റിപ്പോർട്ടർ

വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രം ഓഗസ്റ്റില്‍ എത്തും. ഖുർബാനിക്ക് ശേഷം മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് അവസാനഘട്ടത്തിലാണ്.
അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും മകന് വിനീത് ശ്രീനവാസനും നാല് വര്‍ഷത്തെ ഇടവേളയിലാണ് ഇരുവരും മറ്റൊരു ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തില്‍ ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് പുരോഗമിക്കുന്നു.
Story Highlights; Vineeth Sreenivasan and Shine Tom Chacko will be teaming up for kurukkan in August