Top

അയ്യായിരം സഹനടന്‍മാര്‍, ആയിരം സെറ്റ് ഡയറക്ടര്‍മാര്‍, ബ്രഹ്മാണ്ഡ എഫര്‍ട്ട്; '19ാം നൂറ്റാണ്ട്' മേക്കിങ്ങ് വീഡിയോ

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും

16 Aug 2022 3:45 PM GMT
ഫിൽമി റിപ്പോർട്ടർ

അയ്യായിരം സഹനടന്‍മാര്‍, ആയിരം സെറ്റ് ഡയറക്ടര്‍മാര്‍, ബ്രഹ്മാണ്ഡ എഫര്‍ട്ട്; 19ാം നൂറ്റാണ്ട് മേക്കിങ്ങ് വീഡിയോ
X

വിനയന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച് വിനയന്‍ തന്നെയാണ് മേക്കിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണവും ആ കാലത്തെ ഓര്‍മ്മിപ്പിക്കും വിധം വീടുകളുടെയും കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയുമെല്ലാം ആര്‍ട്ട് വര്‍ക്കുമൊക്കെയാണ് മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

50 താരങ്ങളാണ് സിനിമയ്ക്കായി അണിനിരക്കുന്നത്. അയ്യായിരം അഭിനേതാക്കളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാകുന്നുണ്ട്. ആര്‍ട്ട് പ്രാധാനമുള്ള സിനിമയില്‍ 110 സെറ്റ് ഡയറക്ടേഴ്‌സ് ആണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. 365 ദിവസത്തെ പ്രീ പ്രൊഡക്ഷന് ശേഷം 110 ദിവങ്ങളായിരുന്നു ഷൂട്ടിങ്. ചിത്രീകരണത്തിന് ശേഷം 400 ദിവങ്ങള്‍ കൊണ്ടാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായത്.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. സംവിധായകന്‍ വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.

Story Highlights; Vinayan shares Pathonpatham Noottandu making video

Next Story