Top

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്നല്ലാതെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പേര് എന്തുകൊണ്ട്; കാരണം പറഞ്ഞ് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ ജനങ്ങളുടെ യാദനതകളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിനയന്‍

13 Sep 2022 7:04 AM GMT
ഫിൽമി റിപ്പോർട്ടർ

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്നല്ലാതെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേര് എന്തുകൊണ്ട്; കാരണം പറഞ്ഞ് വിനയന്‍
X

ആറാട്ടുപുഴ വേലായുധ പണിക്കറിന്റെ കഥ പറയുന്ന ചിത്രത്തിന് എന്തുകൊണ്ട് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പേര് വന്നുവെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ജനങ്ങളുടെ യാദനതകളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിനയന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്റെ പ്രതികരണം.

ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി, കായംകുളം കൊച്ചുണ്ണി എന്നിവരൊക്കെ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതാണെന്നതിന് തെളിവില്ല. എന്നാല്‍ ചിത്രത്തില്‍ എല്ലാവരും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതൊരു കലാകാരന്റെ ബാധ്യതയാണെന്നും അതുകൊണ്ടാണ് വേലായുധ പണിക്കര്‍ എന്ന പേര് പേര് നല്‍കാതെ ചിത്രത്തിന് പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേര് നല്‍കിയതെന്നും വിനയന്‍ വ്യക്തമാക്കി.

'അഡ്വ. ഇ രാജന്റെ മാറുമറയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം ഉണ്ട്. അതില്‍ പറയുന്നുണ്ട് ആറാട്ടുപുഴ വേലായുധ പണിക്കര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെയായിരിക്കാം നങ്ങേലിയും ജീവിച്ചിരുന്നതെന്ന്. വെറെയും പല ചരിത്രകാരന്മാരുടെ പുസ്തകം റെഫര്‍ ചെയ്തിട്ടാണ് അദ്ദേഹം അത് സാക്ഷ്യപ്പെടുത്തുന്നത്. പക്ഷേ അതിന് കൃതമായുള്ള ഒരു ഡേറ്റ് ഇല്ല. അറാട്ടുപുഴ വേലായുധ പണിക്കര്‍ 1825ല്‍ ജനിച്ച് 1874 ല്‍ മരിക്കുന്നുവെന്ന് കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ട് അവിടെ.

കൊച്ചുണ്ണിയുടേയോ നങ്ങേലിയുടേയോ ജനനത്തിനോ മരണത്തിനോ രേഖകള്‍ ഇല്ല. അപ്പോള്‍ ഞാന്‍ അത് എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. അതാണല്ലോ ഒരു കലാകാരന്റെ ബാധ്യത. അതാണ് വേലായുധ പണിക്കര്‍ എന്ന ഈ സിനിമയ്ക്ക് പേര് നല്‍കാത്തത്. നമ്മള്‍ കൊടുത്തിരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അവര്‍ അനുഭവിച്ച യാദനകളും പീഡനങ്ങളും ഒക്കെയാണ് അതരിപ്പിച്ചിട്ടുള്ളത്' വിനയന്‍ പ്രതികരിച്ചു.

Story Highlights; vinayan says why the movie named Pathonpatham Noottandu

Next Story