Top

150 കോടിയുമായി 'വിക്രം'; മൂന്നാം ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ

ഇന്ത്യയിൽ മാത്രം 100 കൊടിക്കും മുകളിലാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

6 Jun 2022 5:38 AM GMT
ഫിൽമി റിപ്പോർട്ടർ

150 കോടിയുമായി വിക്രം; മൂന്നാം ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ
X

കമൽഹാസന്റെ 'വിക്രം' ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം നേടിയിരിക്കുകയാണ്. ചിത്രം ഇറങ്ങി മൂന്നാം ദിവസം മാത്രം പിന്നിടുമ്പോൾ ആഗോളതലത്തിൽ നേടിയിരിക്കുന്നത് 150 കോടിയാണ്. ഇന്ത്യയിൽ മാത്രം 100 കൊടിക്കും മുകളിലാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ് ഈ സിനിമയെന്നാണ് ട്രേഡ് അനലിസ്റ്റ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലെത്തിയത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങളെ നിറകൈയ്യടികളോടെയും ആർപ്പു വിളികളോടെയുമാണ് ആരാധകർ സ്വീകരിച്ചത്.

ആദ്യദിനത്തിൽ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 32 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം തന്നെ നേടാനാകുന്നുണ്ട്. മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രമാണ് 'വിക്രം'. വിക്രം കണ്ടതിന്റെ പ്രതികരണം അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

Story highlights: Vikram With 150 crore; third day box office collection

Next Story