Top

കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നാളെ പുലര്‍ച്ചെ നാല് മണിക്ക് 'ബീസ്റ്റ്'; ഇത് ചരിത്രം

12 April 2022 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നാളെ പുലര്‍ച്ചെ നാല് മണിക്ക് ബീസ്റ്റ്; ഇത് ചരിത്രം
X

കൊച്ചി: വിജയ് നായകനായെത്തുന്ന ചിത്രം 'ബീസ്റ്റ്' ബുധനാഴ്ച കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നാളെ റിലീസ് ചെയ്യും. നാളെ പുലര്‍ച്ചെ നാല് മണിക്കാണ് എല്ലാ തിയേറ്ററുകളിലും ആദ്യ ഷോ നടക്കുക. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്.

ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികളുടെ നോട്ടീസുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളത്തിലും സിനിമയ്ക്കായുള്ള ആവേശം വലിയ തോതിലാണ്. കേരളത്തില്‍ 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഗ്‌ഡേയാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Next Story