Top

'ഇതാണ് ഡെഡിക്കേഷന്‍'; ശ്രീനിവാസനൊപ്പം ഫോട്ടോ പങ്കുവച്ച് വിജയ് ബാബു

'കീടം' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോയാണ് വിജയ് പങ്കുവച്ചിരിക്കുന്നത്

25 Nov 2021 9:42 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതാണ് ഡെഡിക്കേഷന്‍; ശ്രീനിവാസനൊപ്പം ഫോട്ടോ പങ്കുവച്ച് വിജയ് ബാബു
X

നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. ഇപ്പോള്‍ താരത്തിനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് വിജയ് ബാബു. ലൊക്കേഷന്‍ ചിത്രത്തിനൊപ്പം 'ഈ വയസിലും അതിരാവിലെ മൂന്ന് മണിക്ക് ലൊക്കേഷനിലെത്തിയ ഡെഡിക്കേഷന്‍' എന്ന് വിജയ് ബാബു കുറിച്ചു.

'കീടം' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോയാണ് വിജയ് പങ്കുവച്ചിരിക്കുന്നത്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ രാഹുല്‍ റിജിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജിഷ വിജയനാണ്.

ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സാണ് ശ്രീനിവാസന്‍ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്യാലി എന്ന ചിത്രമാണ് അണിയറയില്‍ പൂര്‍ത്തിയായിട്ടുള്ളത്.

Next Story

Popular Stories