Top

ഡോ. ബിജുവിന്റെ 'വെയില്‍ മരങ്ങള്‍' ആമസോണ്‍ പ്രൈമില്‍

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സിനിമയാണ് വെയില്‍ മരങ്ങള്‍

5 Jan 2022 1:06 PM GMT
ഫിൽമി റിപ്പോർട്ടർ

ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ ആമസോണ്‍ പ്രൈമില്‍
X

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രം വെയില്‍ മരങ്ങള്‍ ഒടിടി റിലീസിന്. ജനുവരി 7ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സിനിമയാണ് വെയില്‍ മരങ്ങള്‍.

ഡോ ബിജുവിന്റെ മറ്റൊരു ചിത്രം 'കെഞ്ചിര' ഒടിടി റിലീസ് ചെയ്തതിന് പിന്നാലെമന്ത്രി ആര്‍ ബിന്ദു അടക്കമുള്ളവര്‍ വെയില്‍ മരങ്ങളുടെ ഒടിടി റിലീസ് സാധ്യതയെക്കുറിച്ച് സംവിധായകനോട് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2020 ലാണ് വെയില്‍ മരങ്ങള്‍ തിയറ്ററില്‍ റിലീസ് ചെയ്‌തെങ്കിലും അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പിന്നീട് ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. എങ്കിലും നിരവധി പേര്‍ക്ക് ഇന്നും ചിത്രം കാണാന്‍ സാധിച്ചിട്ടില്ല. വെയ്ല്‍ മരങ്ങളിലെ പ്രകടനത്തിന 2019 ലെ സിങ്കപ്പൂര്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയിരുന്നു.

Next Story