Top

'സിദ്ദി' തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് വെങ്കട് പ്രഭു

മലയാളത്തിലും തമിഴിലും ചിത്രം എത്തുന്നു

14 Jan 2022 10:49 AM GMT
ഫിൽമി റിപ്പോർട്ടർ

സിദ്ദി തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് വെങ്കട് പ്രഭു
X

പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സിദ്ധി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് സംവിധായകൻ വെങ്കട് പ്രഭു. ജി ജോൺ, ഐ.എം. വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും ചിത്രം എത്തുന്നു. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് 'സിദ്ധി'. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാലാണ് നിർമ്മാണം. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവ പ്രധാന കഥാപാത്രങ്ങളായി എത്തും.

ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർകലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യനായ കാർത്തിക് എസ്. നായർ ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർക്കും വെങ്കട് പ്രഭു അശമസകൾ നേർന്നു.

Next Story

Popular Stories