Top

'ഇതേതാ പരിചയമുള്ളൊരു മുഖം' , കളിചിരികളുമായി മഞ്ജുവും സൗബിനും; 'വെള്ളരിക്കാപ്പട്ടണം' മേക്കിങ് വീഡിയോ

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്

1 Dec 2021 10:56 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതേതാ പരിചയമുള്ളൊരു മുഖം , കളിചിരികളുമായി മഞ്ജുവും സൗബിനും; വെള്ളരിക്കാപ്പട്ടണം മേക്കിങ് വീഡിയോ
X

മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം 'വെള്ളരിക്കാപ്പട്ടണ'ത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. മാവേലിക്കരയും വെണ്മണിയുമാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. നര്‍മ്മ നിമിഷങ്ങള്‍ ഒരുപാടുള്ള ഹൃദ്യമായ കുടുംബചിത്രമായിരിക്കും വെള്ളരിക്കാപ്പട്ടണം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഷൂട്ടിങ് ലൊക്കേഷനിലുള്ള താരങ്ങളുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ സാധാരണ ജീവിതത്തിന്റ കഥായാകും വെള്ളരിക്കാപ്പട്ടണം എന്ന സിനിമയെന്നാണ് മേക്കിങ് വീഡിയോ നല്‍കുന്ന സൂചന.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുള്‍ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മഞ്ജുവിനും സൗബിനും പുറമെ സലീം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ഇടവേള ബാബു അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു വാസുദേവന്‍ വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്താണ്.


Next Story