വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധാനത്തിലേക്ക്; 'വെടിക്കെട്ട്' മോഷന്‍ പോസ്റ്റർ പുറത്ത്
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും
2 Nov 2021 9:24 AM GMT
ഫിൽമി റിപ്പോർട്ടർ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കൃഷ്ണന്‍കുട്ടി പണി തുടങ്ങി ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അവസാനമായി ഇറങ്ങിയ ചിത്രം. സബാഷ് ചന്ദ്ര ബോസ്, റെഡ് റിവര്‍, രണ്ട്, സാലാമന്, അനുരാധ ക്രൈം നമ്പര്‍ 59/ 2019 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
ഷൈലോക്കായിരുന്നു ബിബിന്‍ ജോര്‍ജിന്റെ അവസാന ചിത്രം. ശ്രീ ഗോഗകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.