Top

'ഇനി ഈ കേസ് നീ ജയിക്കുന്നതെനിക്കൊന്ന് കാണണം'; 'വാശി'യോടെ ടൊവിനോയും കീര്‍ത്തിയും; ടീസര്‍

അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീര്‍ത്തിയും അവതരിപ്പിക്കുന്നത്

28 May 2022 2:22 PM GMT
ഫിൽമി റിപ്പോർട്ടർ

ഇനി ഈ കേസ് നീ ജയിക്കുന്നതെനിക്കൊന്ന് കാണണം; വാശിയോടെ ടൊവിനോയും കീര്‍ത്തിയും; ടീസര്‍
X

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'വാശി'യുടെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. കോടതിയും അഭിഭാഷാകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയും കീര്‍ത്തിയും ഒരേ കേസിന്റെ വാദിഭാഗവും പ്രതിഭാഗവും വാദിക്കുന്നവരാണ്. ഇരുവരുടെയും ജയിക്കണമെന്ന വാശിയാണ് സിനിമയെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.

ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

Next Story