Top

അപ്പോ ജൂണിൽ കാണാം; 'വാശി' റിലീസ് പ്രഖ്യാപിച്ചു

ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

15 May 2022 2:19 PM GMT
ഫിൽമി റിപ്പോർട്ടർ

അപ്പോ ജൂണിൽ കാണാം; വാശി റിലീസ് പ്രഖ്യാപിച്ചു
X

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വാശിയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


അഡ്വ എബിൻ, അഡ്വ മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീർത്തിയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

story highlights: vaashi movie release date announced

Next Story