Top

കൊവിഡ്; 'ഉപചാരപൂർവ്വം ഗുണ്ടജയനും' റിലീസ് മാറ്റി

2022 ജനുവരി 28നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.

25 Jan 2022 5:07 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ്; ഉപചാരപൂർവ്വം ഗുണ്ടജയനും റിലീസ് മാറ്റി
X

സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റി വെച്ചു. സിനിമയുടെ നിർമ്മാതാവ് കൂടെയായ നടൻ ദുൽഖർ സൽമാൻ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 28നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.

'ഇപ്പോഴത്തെ അവസ്ഥകൾ കണക്കിലെടുത്ത് ഉപചാരപൂർവ്വം ഗുണ്ടജയന്റെ റിലീസ് മാറ്റി വെക്കുക എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിരിക്കുകയാണ്', ദുൽഖർ പറഞ്ഞു. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതീഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌നിഡാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.

Next Story