'ഞങ്ങളിൽ ഒരാളാണ് അത് ചെയ്തത്, അത് അവൾ ആണോ?' നിഗൂഢതയുമായി ട്വൽത്ത് മാൻ വീഡിയോ
'ദൃശ്യം 2' എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാന്‍'.
14 May 2022 12:57 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'ട്വൽത്ത് മാന്റെ' പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ശിവദയുടെ കഥാപാത്രം ഒരു കപ്പ് കാപ്പിയിലേക്ക് ഒരു ദ്രാവകം കാളക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. 'ഞങ്ങളിൽ ഒരാളാണ് അത് ചെയ്തത്, അത് അവൾ ആണോ?' എന്ന ക്യാപ്ഷ്യനോടെയാണ് നിഗൂഢത നിറച്ച വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
'ദൃശ്യം 2' എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാന്‍'. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്.
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന മാത്യു, പ്രിയങ്ക നായർ അവതരിപ്പിക്കുന്ന ആനി, ഉണ്ണിമുകുന്ദന്റെ സക്കറിയ എന്ന കഥാപാത്രം, ഡോക്ടർ നയനയായി ശിവദയും എത്തും. കൂടാതെ അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര് കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.
story highlights: twelth man movie starring movie new promo video released