Top

'അന്ന് പാർവതിയേക്കാൾ കുറവായിരുന്നു ടൊവിനോയുടെ പ്രതിഫലം, ഇന്ന് സ്റ്റാർ വാല്യൂമാറി'; മാലാ പാർവതി

'കമ്മിറ്റിയുടെ ശുപാർശകൾ കാണുമ്പോൾ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല എന്നാണ് തോന്നുന്നത്'

6 May 2022 11:36 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് പാർവതിയേക്കാൾ കുറവായിരുന്നു ടൊവിനോയുടെ പ്രതിഫലം, ഇന്ന് സ്റ്റാർ വാല്യൂമാറി; മാലാ പാർവതി
X

ബ്രാൻഡിന്റെയും സ്റ്റാർ വാല്യുവിന്റെയും മാർക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സിനിമയിൽ പ്രതിഫലം നൽകുന്നതെന്ന് മാലാ പാർവതി. സിനിമ താരങ്ങൾക്ക് വേതനം നിശ്ചയിക്കാനായി അവരെ ഗ്രേഡുകളാക്കി തിരിക്കാനാവില്ല എന്നും മിനിമം വേതനം നിശ്ചിക്കാൻ തീരുമാനിച്ചാൽ തന്നെ അത് ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക എന്നും മാലാ പാർവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം ഉയർന്നിട്ടും സർക്കാർ അതിനു തയ്യാറാകുന്നില്ല. എന്നാൽ തുല്യ വേതനം അടക്കം റിപ്പോർട്ടിലെ നിർദേശങ്ങളെക്കുറിച്ച് പറയുന്നതിനെ കുറിച്ചുമാണ് താരം സംസാരിച്ചത്.

സ്ത്രീകൾക്ക് ഒരുപാട് അതിക്രമങ്ങൾ സിനിമയിൽ നേരിടേണ്ടിവരുന്നുണ്ടെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാണ് ഒരുങ്ങുന്നതെന്നും എങ്ങനെ സ്ത്രീകൾക്ക് സുരക്ഷിതരാകാമെന്നുമുള്ള കാര്യങ്ങളിൽ ഒരു പഠനറിപ്പോർട്ട് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരു സംവാദം ഉണ്ടാകുമെന്നും സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കമ്മിറ്റിയുടെ ശുപാർശകൾ കാണുമ്പോൾ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.

'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിൽ പാർവതി തിരുവോത്തിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ടൊവിനോ തോമസ് വാങ്ങിയത്. എന്നാൽ ഇപ്പോൾ ടൊവിനോ പാർവതിയേക്കാൾ കൂടുതൽ വാങ്ങുന്നു. ബ്രാൻഡിന്റെയും സ്റ്റാർ വാല്യുവിന്റെയും മാർക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സിനിമയിൽ പ്രതിഫലം നൽകുന്നത്. നിലവിൽ, സംസാരിച്ച് തുക നിശ്ചയിച്ചാണ് ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത്. സിനിമയിൽ ഇത്തരം നിർദേശങ്ങൾ എങ്ങനെ പ്രാവർത്തികമാകും എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.

സ്ത്രീകൾക്ക് ഒരുപാട് അതിക്രമങ്ങൾ സിനിമയിൽ നേരിടേണ്ടിവരുന്നുണ്ട്. അതിന്റെ പശ്ചാത്തലം എങ്ങനെയാണ് ഒരുങ്ങുന്നത്, എങ്ങനെ സ്ത്രീകൾക്ക് സുരക്ഷിതരാകാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചൂണ്ടിക്കാട്ടുന്ന പഠനറിപ്പോർട്ട് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിൽ ഒരു സംവാദം ഉണ്ടാകുമെന്നും സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, കമ്മിറ്റിയുടെ ശുപാർശകൾ കാണുമ്പോൾ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല എന്നാണ് തോന്നുന്നത്. വിപണിയെ കേന്ദ്രീകരിച്ചുള്ള സിനിമ വ്യവസായത്തിൽ തുല്യവേതനം പോലുള്ള കാര്യങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. മാലാ പാർവതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Story highlights: Tovino's salary was lower then than Parvathi's, and today the star value has changed; Mala Parvathi

Next Story